നിതീഷ്കുമാർ അഴിമതി വീരനെന്ന മോദിയുടെ പഴയ പ്രസംഗം തിരിച്ചടിച്ചു, ബിഹാറിൽ നാണംകെട്ട് ബി.ജെ.പി

പാറ്റ്ന: തെരഞ്ഞെടുപ്പ് ചൂടിലമർന്ന ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി ആർ.ജെ.‍ഡി നേതാവും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായി തേജസ്വി യാദവ്. ബിഹാർ സർക്കാരിന് 30,000 കോടിയുടെ 60 അഴിമതികളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് തേജസ്വി ശനിയാഴ്ച രംഗത്തുവന്നത്. ഇതിനു തെളിവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗ വിഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

2015ലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതാണ് വിഡിയോയിലുള്ളത്. അന്ന് മഹാസഖ്യത്തിന്‍റെ ഭാഗമായിട്ടാണ് നിതീഷ് കുമാറിന്‍റെ ജെ.ഡി.യു മത്സരിച്ചിരുന്നത്. ആ സമയം വൻ അഴിമതി ആരോപണമാണ് ബി.ജെ.പി നിതീഷ്കുമാറിനെതിരെ ആരോപിച്ചിരുന്നത്. 2017ലാണ് ആർ.ജെ.‍ഡിയുമായി തെറ്റിപ്പിരിഞ്ഞ് നിതീഷ് കുമാർ വീണ്ടും എൻ.ഡി.എയിൽ എത്തുന്നത്.

'മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ കീഴിൽ 30,000 കോടി രൂപയുടെ 60ലധികം അഴിമതികൾ നടന്നിട്ടുണ്ട്. ഇതിൽ 33 എണ്ണം അഞ്ച് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് കേൾക്കാം.' മോദിയുടെ വിഡിയോ ട്വീറ്റ് ചെയ്ത് തേജസ്വി പറഞ്ഞു.

വിഡിയോ പുറത്തുവന്നതോടെ ബി.ജെ.പി പ്രതിരോധത്തിലായിരിക്കുകയാണ്. മൂന്നുഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം പൂർത്തിയായി. നവംബർ 3, 7 തീയതികളിലാണ് അടുത്ത ഘട്ടം നടക്കും.

Tags:    
News Summary - Tejashwi Yadav Shares PM's Old Clip To Attack Nitish Kumar Over "Scams"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.