ഹൈദരാബാദ്: കോൺഗ്രസ് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നുവെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ജി.കിഷൻ റെഡ്ഡി. സ്വാതന്ത്ര്യം ലഭിച്ചത് മുതൽക്കെ അഴിമതിയാണ് കോൺഗ്രസിന്റെ പ്രധാന അജണ്ടയെന്നും അദ്ദേഹം ആരോപിച്ചു.
"അധികാരത്തിൽ വന്നാൽ കോൺഗ്രസ് തെലങ്കാനയെ കൊള്ളയടിക്കും. കർണാടകയിലെ കോൺഗ്രസ് സർക്കാർ എല്ലാ രീതിയിലും പരാജയമാണ്. നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. അഴിമതിപാർട്ടിയാണ് കോൺഗ്രസ്.സ്വാതന്ത്ര്യം ലഭിച്ചത് മുതൽക്കെ അഴിമതിയാണ് കോൺഗ്രസിന്റെ പ്രധാന അജണ്ട"- കിഷൻ റെഡ്ഡി പറഞ്ഞു.
കോൺഗ്രസ് പാർട്ടി തെലങ്കാനക്ക് നൽകുന്ന വാഗ്ദാനങ്ങളെല്ലാം വ്യാജമാണെന്നും അവർ അധികാരത്തിൽ വരുന്നത് ശരിയല്ലെന്ന് ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.