വോട്ടിന് ​നോട്ട്​​; ബി.ജെ.പി, ടി.ആർ.എസ് പ്രവർത്തകർ ഏറ്റുമുട്ടി​

​ൈ​ഹദരാബാദ്​: തെലങ്കാനയിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ തെലങ്കാന രാഷ്​ട്ര സമിതി -ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ടി.ആർ.എസ്​ എം.എൽ.എ ചാന്ദി ക്രാന്തി താമസിച്ച സിദ്ദിപേട്ടിലെ ഹോട്ടലിലാണ്​ ഇരുവിഭാഗം പ്രവർത്തകരും ഏറ്റുമുട്ടിയത്​.

ബി.ജെ.പി നേതാക്കൾ എം.എൽ.എയെ ആക്രമിക്കുകയായിരുന്നുവെന്നാണ്​ ടി.ആർ.എസി​െൻറ ആരോപണം. എന്നാൽ എം.എൽ.എ അടക്കമുള്ള ടി.ആർ.എസ്​ നേതാക്കൾ ദുബക്ക മണ്ഡലത്തിലെ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ്​ ബി.ജെ.പിയുടെ വിശദീകരണം​. പൊലീസ്​ സ്​ഥലത്തെത്തിയാണ്​ രംഗം ശാന്തമാക്കിയത്​.

ചൊവ്വാഴ്​ചയാണ്​ ഇവിടെ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. നവംബർ ഒന്നാം തിയതി മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാനാർഥിയായ രഘുനന്ദൻ റാവുവി​െൻറ ബന്ധുവി​െൻറ പക്കൽ നിന്നും പൊലീസ്​ ഒരുകോടി രൂപ പിടിച്ചെടുത്തിരുന്നു.

Tags:    
News Summary - Telangana bypoll: TRS, BJP leaders clash at Siddipet hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.