ൈഹദരാബാദ്: തെലങ്കാന സംസ്ഥാനം യാഥാർഥ്യമായതിെൻറ നന്ദി സൂചകമായി മുഖ്യമന്ത്രി കെ. ചന്ദ്ര ശേഖരറാവു ഷാദ്നഗറിലെ ജഹാംഗീർ പീർ ദർഗ സന്ദർശിച്ച് 51 ആടുകളെ ബലിയർപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ദർഗക്ക് സമീപം പുലർച്ചെ തന്നെ ബലിദാനം നടത്തി. എന്നാൽ ബലിദാനം നടത്തുന്നതിനോട് ദർഗക്ക് യോജിപ്പില്ലായിരുന്നെന്ന് പേര് വെളിപ്പെടുത്താത്ത ഉേദ്യാഗസ്ഥൻ അറിയിച്ചു.
എല്ലാവരും ചെയ്യുന്നതു പോലുള്ള പ്രാർഥന മാത്രമാണിത്. പ്രാർഥന സഫലീകരിച്ചാൽ ബലിദാനം നടത്താമെന്ന് നേർച്ചയുണ്ടായിരുന്നു. ആ വാഗ്ദാനം പാലിക്കുകയാണ് ചെയ്തതെന്നും അേദ്ദഹം പറഞ്ഞു.
മുഖ്യമന്ത്രിയും പാർട്ടി പ്രവർത്തകരും എം.എൽ.എ മാരും ഉച്ചക്ക് രണ്ടരയോടെയാണ് ദർഗയിലെത്തിയത്. ജഹാംഗീർ ദർഗ കോംപ്ലക്സിന് അടിസ്ഥാന സൗകര്യ വികസനത്തിനായി 50 കോടി രൂപ അനുവദിച്ചതുൾപ്പെടെ വിവിധ പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. ഉറുദു തെലങ്കാനയിലെ രണ്ടാമത്തെ ഭാഷയായി അംഗീകരിച്ചതായും ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.