സനാതന ധർമ പരാമർശം; ഉദയനിധി പറഞ്ഞത് തെറ്റെന്ന് രേവന്ത് റെഡ്ഡി

ഹൈദരാബാദ്: സനാതന ധർമത്തെ സംബന്ധിച്ച് തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍റെ പരാമർശം തെറ്റെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് രേവന്ത് റെഡ്ഡി ഉദയനിധിയുടെ പ്രസ്താവനയോടുള്ള വിയോജിപ്പ് അറിയിച്ചത്.

"അങ്ങനെ പറഞ്ഞത് തികച്ചും തെറ്റാണ്. അത് ശരിയാണെന്ന് ആരാണ് പറയുന്നത്? അത് അദ്ദേഹത്തിന്‍റെ ചിന്താഗതിയാണ്" -രേവന്ത് റെഡ്ഡി പറഞ്ഞു.

സനാതന ധർമത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവന തെറ്റായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നുമാണ് തെലങ്കാന കോൺഗ്രസ് അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയും എന്ന നിലയിൽ തന്‍റെ അഭിപ്രായമെന്ന് രേവന്ത് റെഡ്ഡി വ്യക്തമാക്കി. ഇത്തരം പ്രസ്താവനകൾക്ക് സ്റ്റാലിനെപ്പോലുള്ള വ്യക്തികൾക്ക് ഉത്തരവാദിത്വമുണ്ടെന്നും മതവികാരങ്ങളെ മാനിക്കണമെന്നും എല്ലാ വിശ്വാസങ്ങളെയും ദ്രോഹിക്കാതെ ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും രേവന്ത് കൂട്ടിച്ചേർത്തു.

സനാതനധർമം മലേറിയ, ഡെങ്കി, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിൻറെ പരാമർശമാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

Tags:    
News Summary - Telangana CM Revanth criticises Udyanidhi Stalin over Sanatan Dharma remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.