തെലങ്കാനയും മ്യൂക്കർ മൈക്കോസിസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു

ഹൈദരാബാദ്: രോഗബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നതിനിടെ തെലങ്കാന മ്യൂക്കർ മൈക്കോസിസ് രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. 1897ലെ പകർച്ചവ്യാധി നിയമമനുസരിച്ച് പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റിന്‍റേതാണ് പ്രഖ്യാപനം.

ഇതനുസരിച്ച് സർക്കാർ-സ്വകാര്യ ആശുപത്രികളിലെ മ്യൂക്കർ മൈക്കോസിസ് കേസുകളും സംശയിക്കുന്ന കേസുകളും ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യണം.

സംസ്ഥാനത്ത് കാര്യമായ രീതിയിൽ രോഗബാധ ഇല്ലെന്നും അനാവശ്യമായി കേസുകളുടെ എണ്ണം പെരുപ്പിച്ചുകാണിക്കുകയാണെന്നും മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് തൊട്ടുപിറകെയാണ് രോഗം പകർച്ച വ്യാധിയായി പ്രഖ്യാപിച്ചത്. രോഗത്തെ നേരിടേണ്ടതെങ്ങനെയെന്നും ഉപയോഗിക്കാവുന്ന മരുന്നുകളും ഏതെല്ലാം എന്ന് വിശദീകരിക്കുന്ന പ്രസ്താവന സർക്കാർ പുറപ്പെടുവച്ചിട്ടുണ്ട്. 

Tags:    
News Summary - Telangana declares mucormycosis as epidemic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.