ഹൈദരാബാദ്: റമദാൻ വ്രതം പ്രമാണിച്ച് മുസ്ലിം ജീവനക്കാരുടെ ജോലി സമയത്തിൽ കുറവുവരുത്തി തെലങ്കാന സർക്കാർ. റമദാൻ മാസം മുഴുവൻ എല്ലാ തരത്തിലുള്ള സർക്കാർ ജീവനക്കാർക്കും പ്രാർത്ഥനക്കായി ഒരു മണിക്കൂർ നേരത്തേ ജോലി സ്ഥലം വിട്ടുപോകാൻ അനുമതി നൽകി തെലങ്കാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മാർച്ച് 23 മുതൽ ഏപ്രിൽ 23 വരെയാണ് ഉത്തരവുകൾ പ്രാബല്യത്തിൽ വരിക.
ടി.എസ്-എം.എസ് സെൻട്രൽ അസോസിയേഷൻ ഹൈദരാബാദ് നൽകിയ നിവേദനത്തെത്തുടർന്ന് തെലങ്കാന ചീഫ് സെക്രട്ടറി ശാന്തി കുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.