ഹൈദരാബാദ്: ബിരിയാണി എന്ന ഭക്ഷണ വിഭവം ചിലർക്ക് ജീവനാണ്. നല്ല ബിരിയാണി ലഭിക്കാനായി കിലോമീറ്ററുകളോളം യാത്ര ചെയ്യുന്ന ആളുകളുണ്ട്. ബിരിയാണി ഒരു വികാരമായി കൊണ്ടു നടക്കുന്ന ചിലരുണ്ട്. അത്തരത്തിൽ ഒരാളാണ് തെലങ്കാനക്കാരനായ തോട്ടകുറി രഘുപതി. സൊമാറ്റോ വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ അധികം പറഞ്ഞ കോഴിക്കാലും മസാലയും ലഭിച്ചില്ലെന്ന് ട്വിറ്ററിലൂടെ പരാതിപ്പെടുകയായിരുന്നു അദ്ദേഹം. എന്നാൽ രസം എന്താണെന്ന് വെച്ചാൽ തെലങ്കാന മന്ത്രിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിെൻറ മകനുമായ കെ.ടി. രാമറാവുവിനെ ടാഗ് െചയ്തായിരുന്നു ട്വീറ്റ്.
'അധികം മസാലയും കോഴിക്കാലും ഞാൻ ബിരിയാണിയുടെ കൂടെ ഓർഡർ ചെയ്തിരുന്നു. എന്നാൽ എനിക്ക് ഇവ രണ്ടും ലഭിച്ചില്ല. ഇങ്ങനെയാണോ ജനങ്ങളെ സേവിക്കുന്നത്' -രഘുപതി ട്വീറ്റ് ചെയ്തു .
കെ.ടി.ആറിനൊപ്പം ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയെയും ടാഗ് ചെയ്തിട്ടുണ്ട്. യുവാവ് ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇത് മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. 'ഇതിൽ എന്നെ ടാഗ് ചെയ്തത് എന്തിനാണ് സഹോദരാ? ഞാൻ എന്ത് ചെയ്യുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്' -കെ.ടി.ആർ മറുപടി നൽകി.
ഹൈദരാബാദ് എം.പി അസദുദ്ദീൻ ഉവൈസിയും നിരവധി ട്വിറ്ററാറ്റികളും ബിരിയാണി സ്നേഹിയുടെ പരാതി പരിഹരിക്കാൻ മന്ത്രിയോട് ആവശ്യപ്പെട്ടു. ഹൈദരാബാദികളുടെ ബിരിയാണി സ്നേഹത്തിെൻറ ഉദാഹരണമാണ് ഇതെന്നാണ് നെറ്റിസൺസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.