കാഴ്ചയില്ലാത്ത മകനെ കനാലിൽ തള്ളിയിട്ട അമ്മ അറസ്റ്റിൽ; മകനായി തിരച്ചിൽ തുടരുന്നു

കാഴ്ചയില്ലാത്ത മകനെ കനാലിലേക്ക് തള്ളിയിട്ട സംഭവത്തിൽ അമ്മ അറസ്റ്റിൽ. ഒഴുക്കിൽപെട്ട കുട്ടിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മകനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. തെലങ്കാനയിൽ ശനിയാഴ്ച ഉച്ചക്കാണ് സംഭവം. നാഗാർജുന സാഗർ പദ്ധതിയുടെ കനാലിലേക്കാണ് 14കാരനെ തള്ളിയിട്ടത്. മാതാവ് എൻ. ശൈലജയെ (36) പൊലീസ് അറസ്റ്റ് ചെയ്തു.

എട്ട് വർഷങ്ങൾക്ക് മുമ്പ് ഇവരുടെ ഭർത്താവ് ജീവനൊടുക്കിയിരുന്നു. വീട്ടുജോലിക്ക് പോയാണ് ശൈലജ മൂന്ന് കുട്ടികളെ സംരക്ഷിച്ചിരുന്നത്. രണ്ടാമത്തെ മകൻ ഗോപി ചന്ദിനാണ് ജന്മനാ കാഴ്ച്ചശക്തിയില്ലാത്തത്. ലോക്ക്ഡൗൺ സമയത്ത് ഗോപി ചന്ദ് മാനസികാസ്വാസ്ഥ്യവും കാണിച്ചിരുന്നു.

ഗോപി രാത്രിയിൽ ഉറങ്ങാതിരിക്കുന്നതും കുട്ടിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ചുള്ള ആശങ്കയും ശൈലജയെ അലട്ടിയിരുന്നതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചക്കുശേഷം വീട്ടിൽനിന്നും ബസിൽ എൻ.എസ്.പി പദ്ധതിക്ക് സമീപമെത്തിയ ശൈലജ മകനെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന കർഷകൻ സംഭവം കാണുകയും യുവാക്കളോട് കുട്ടിയെ രക്ഷപ്പെടുത്താൻ പറയുകയും ചെയ്തെങ്കിലും ഒഴുക്കിൽപെട്ട് കുട്ടിയെ കാണാതായി. ഗോപിക്കായുള്ള തിരച്ചിൽ കനാലിൽ തുടരുകയാണ്. 

Tags:    
News Summary - Telangana: Mother booked for pushing mentally challenged blind child into canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.