ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം (ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ) ഒമ്പത് സീറ്റിൽ മത്സരിക്കുമെന്ന് പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. സിറ്റിങ് എം.എൽ.എമാരായി പാർട്ടിക്ക് ഏഴുപേരുണ്ട്. ഈ മണ്ഡലങ്ങൾ കൂടാതെ രാജേന്ദ്ര നഗറിലും ജൂബിലി ഹിൽസിലുമാണ് മത്സരിക്കുക. ജൂബിലി ഹിൽസിൽ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് കോൺഗ്രസ് സ്ഥാനാർഥി. ഉവൈസിയുടെ ഇളയ സഹോദരനും സിറ്റിങ് എം.എൽ.എയുമായ അക്ബറുദ്ദീൻ ചന്ദ്രയങ്കുട്ട മണ്ഡലത്തിൽത്തന്നെ മത്സരിക്കും.
എ.ഐ.എം.ഐ.എം സ്ഥാനാർഥികൾ എവിടെ മത്സരിച്ചാലും അവർക്ക് വോട്ട് ചെയ്യാനും ബാക്കി സീറ്റുകളിൽ ബി.ആർ.എസിനെ വിജയിപ്പിക്കാനും താൻ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഹൈദരാബാദ് എം.പി കൂടിയായ ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.