ഹൈദരാബാദ്: സംസ്ഥാനത്തെ ആരോഗ്യമേഖല മെച്ചപ്പെടുത്താൻ തെലങ്കാന സർക്കാർ 10,000 കോടി രൂപ ചെലവഴിക്കാൻ തീരുമാനം. ചൊവ്വാഴ്ച വൈകിട്ട് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്.
മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുകയും ഗുണപരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനമായി. രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്തിെൻറ ആരോഗ്യമേഖല ലോക നിലവാരത്തിലാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
ധനകാര്യമന്ത്രി ഹരീഷ് റാവുവിെൻറ നേതൃത്വത്തിലുള്ള കാബിനറ്റ് ഉപസമിതിയോട് വിശദ റിപ്പോർട്ട് തയ്യാറാക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ ആശുപത്രികളുടെ നവീകരണം, ജീവനക്കാരുടെ എണ്ണം വർധിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയുൾപ്പടെയുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കോവിഡ് ചികിത്സ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ചികിത്സ നൽകാൻ സംസ്ഥാനത്തിന് കഴിഞ്ഞതായും യോഗത്തിൽ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.