നിസാമാബാദ്: തെലങ്കാനയിൽ വിവാഹത്തിൽ പങ്കെടുത്ത 87 അതിഥികൾക്ക് കോവിഡ്. നിസാമാബാദ് ജില്ലയിലെ ഹൻമജിപേട്ട് ഗ്രാമത്തിലാണ് സംഭവം.
370 പേർ വിവാഹത്തിൽ പങ്കെടുത്തതായാണ് വിവരം. കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചവരെെയല്ലാം വീട്ടുനിരീക്ഷണത്തിലാക്കി. ഗ്രാമത്തിൽ ഒരു ഐസൊലേഷൻ സെന്‍റർ ഒരുക്കുകയും ചെയ്തു. രോഗികളുമായി സമ്പർക്കത്തിലായവെര കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
തൊട്ടടുത്ത ഗ്രാമമായ സിദ്ധപുർ ഗ്രാമത്തിൽനിന്നും നിരവധിപേർ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവിടെയും കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതർ പറയുന്നുണ്ട്. നിരവധി പേരെ നിസാമാബാദിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സിദ്ധാപൂർ ഗ്രാമത്തിലും ആരോഗ്യവിദഗ്ധർ കോവിഡ് പരിശോധന ക്യാമ്പുകൾ തുടങ്ങി.
കോവിഡ് രൂക്ഷമായ മഹാരാഷ്ട്ര അതിർത്തിയിലാണ് നിസാമാബാദ് ജില്ല. ഞായറാഴ്ച 96 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച തെലങ്കാനയിൽ 1097 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 8746 പേർ ഇവിടെ ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.