നോട്ട് പിന്‍വലിക്കല്‍: തെലങ്കാനയില്‍ സ്ത്രീ ജീവനൊടുക്കി

ഹൈദരാബാദ്: 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ തന്‍െറ കൈയിലുള്ള പണം മൂല്യമില്ലാത്തതാവുമെന്ന് ഭയന്ന് തെലങ്കാനയില്‍ സ്ത്രീ ആത്മഹത്യ ചെയ്തു. മഹ്ബൂബാബാദ് ജില്ലയിലെ കര്‍ഷക കുടുംബത്തിലെ കണ്ടുകുറി വിനോദ (55) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞമാസം തന്‍െറ ഭൂമി വിറ്റ വകയില്‍ വിനോദക്ക് 55 ലക്ഷം രൂപ ലഭിച്ചിരുന്നു. ചെലവഴിക്കാതെ സൂക്ഷിച്ചുവെച്ച ഈ പണം മൂല്യമില്ലാത്തവയായി മാറുമെന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. 


 

Tags:    
News Summary - Telangana woman died due to family feud not demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.