ടെലികോം കമ്പനികള്‍ക്ക് 3050 കോടി പിഴ:  ട്രായിയോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: ഇന്‍റര്‍കണക്ട് വ്യവസ്ഥകള്‍ ലംഘിച്ചതിന് എയര്‍ടെല്‍, വോഡഫോണ്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് 3050 കോടി രൂപ പിഴ ചുമത്തിയതിനെക്കുറിച്ച് മന്ത്രിതല സമിതിയായ ടെലികോം കമീഷന്‍, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യില്‍നിന്ന് വിശദീകരണം തേടി. ഇന്‍റര്‍കണക്ട് ലംഘനത്തില്‍ പിഴ ശിപാര്‍ശ ചെയ്യാന്‍ ട്രായിക്ക് അധികാരമുണ്ടോ എന്ന കാര്യത്തിലും വിശദീകരണം തേടിയിട്ടുണ്ട്. ഇതിനുപുറമേ, 2012 ഫെബ്രുവരിയില്‍ സുപ്രീംകോടതി ലൈസന്‍സ് റദ്ദാക്കിയത് മുതല്‍ ലേലത്തിലൂടെ സ്പെക്ട്രം വാങ്ങി ലൈസന്‍സ് നേടിയത് വരെയുള്ള കാലയളവില്‍ സേവനം നല്‍കിയതിന് ഒമ്പത് സേവനദാതാക്കളില്‍നിന്ന് പലിശയുള്‍പ്പെടെ 2,834 കോടി രൂപ ഈടാക്കാനുള്ള ആവശ്യവും കമീഷന്‍ അംഗീകരിച്ചു.

Tags:    
News Summary - Telecom Comm seeks clarity from Trai on Rs 3050 cr fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.