പട്ന: ബിഹാറിലും ഝാർഖണ്ഡിലും വ്യാജരേഖകളുപയോഗിച്ച് സംഘടിപ്പിച്ച 2.25 ലക്ഷം മൊബൈൽ ഫോൺ നമ്പറുകൾ ടെലികോം വകുപ്പ് റദ്ദാക്കി. ഇത്തരം സിംകാർഡുകൾ വിതരണം ചെയ്ത 517 കച്ചവട കേന്ദ്രങ്ങളെ കരിമ്പട്ടികയിലും ഉൾപ്പെടുത്തി.
വ്യാജരേഖകളുപയോഗിച്ച് നമ്പർ സ്വന്തമാക്കിയവർക്കെതിരെയും ഇവ നൽകിയ കച്ചവടക്കാർക്കെതിരെയും നിയമനടപടിയുമുണ്ടാകുമെന്ന് ബിഹാർ സ്പെഷൽ ഡയറക്ടർ ജനറൽ ഓഫ് ടെലികോം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.