ടെലികോം പിഴ : പ്രശ്നപരിഹാരത്തിന്​ സമിതി രുപീകരിച്ചു

ന്യുഡൽഹി: ടെലികോം കമ്പനികൾക്ക്​ട്രായ് (ടെലികോം അഥോറിട്ടി ഓഫ്‌ ഇന്ത്യ) പിഴ ചുമത്തിയ വിഷയം പഠിക്കാൻ  കേന്ദ്ര ടെലകോം മന്ത്രാലയം സമിതിയെ രൂപികരിച്ചു. ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവനദാതാക്കളായ എയർടെൽ, വോഡഫോൺ, ​െഎഡിയ എന്നിവക്കാണ്​ ട്രായ്​ 3050 കോടി രുപ പിഴ വിധിച്ചത്​. ജി​േയാക്ക്​ ഇൻറർകോം കണക്ഷൻ നൽകാത്തതിനായിരുന്നു പിഴ. പുതിയ സമിതി എന്നു റിപ്പോർട്ട്​ സമർപ്പിക്കുെമന്ന്​ വ്യക്തമാക്കിയിട്ടില്ലെങ്കിലും നവംബർ 16നകം റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ സാധ്യതയെന്നാണ്​ അറിയുന്നത്​.

ഇൗ ആഴ്​ചയായിരുന്നു ട്രായ്​ ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവനദാതാക്കാളായ എയർടെൽ, വോഡഫോൺ, ​െഎഡിയ എന്നിവക്ക്​ യഥാക്രമം 1050,1050,950 കോടി രൂപ പിഴ ശിക്ഷ വിധിച്ചത്​. റിലയൻസ്​ ജിയോ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ ട്രായിയുടെ നടപടി.

Tags:    
News Summary - telecom trai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.