ന്യൂഡൽഹി: തെലങ്കാന രാഷ്ട്ര സമിതിയുടെ എം.എൽ.എയായ ചെന്നമനേനി രമേശിെൻറ ഇന്ത്യൻ പൗരത്വം റദ്ദാക്കൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ജർമൻ പൗരത്വമുള്ളയാളാണ് രമേശെന്നും 2009ൽ ഇന്ത്യൻ പൗരത്വം നേടുേമ്പാൾ ഉടമ്പടികൾ പാലിച്ചില്ലെന്നും കാണിച്ചാണ് പൗരത്വം റദ്ദാക്കാൻ ഉത്തരവിട്ടത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ 50 ദിവസത്തെ ഇടവേളയാണ് രമേശിന് നൽകിയിരിക്കുന്നത്. ഇന്ത്യൻ പൗരത്വം നേടുേമ്പാൾ മറ്റു രാജ്യങ്ങളിെല പൗരത്വം അസാധുവാക്കണം. എന്നാൽ, ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് താൻ ജർമൻ പൗരത്വം റദ്ദാക്കിയിട്ടുണ്ടെന്ന് രമേശ് പറഞ്ഞു. ഇന്ത്യയിെല േപാലെ ജർമനിയിലും ദ്വിപൗരത്വം അംഗീകൃതമല്ല. തെൻറ ഇന്ത്യൻ പൗരത്വം കൂടി റദ്ദാക്കിയാൽ താൻ എങ്ങോട്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു.
പുതുതായി രൂപീകരിച്ച രാജണ്ണ സിരിസില്ല ജില്ലയിലെ വെമുലവാഡാ നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് രമേശ്. ഇന്ത്യൻ പൗരത്വം റദ്ദാക്കുകയാണെങ്കിൽ അദ്ദേഹത്തിെൻറ നിയമസഭാംഗത്വം നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.