തെലങ്കാനയിൽ പ്രതികളെ കൊന്ന സംഭവം: കേസെടുത്ത്​ അന്വേഷണം നടത്തണമെന്ന്​ ഹരജി

ന്യൂഡൽഹി: തെലങ്കാനയിൽ ബലാൽസംഗ കേസ്​ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ​ കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതിയിൽ ഹരജി. പ്രതികളെ വെടിവെച്ച്​ കൊന്ന പൊലീസുകാർക്കെതിരെ കേസെടുത്ത്​ അന്വേഷണം നടത്തണമെന്നാണ്​ ഹരജിയിൽ ആവശ്യപ്പെടുന്നത്​.

അഭിഭാഷകരായ ജി.എസ്​ മണി​, പ്രദീപ്​ കുമാർ യാദവ്​ എന്നിവരാണ്​ സുപ്രീംകോടതിയിൽ ഹരജി നൽകിയത്​. സുപ്രീംകോടതി നിർദേശങ്ങൾ പാലിച്ചല്ല പൊലീസ്​ നടപടിയെന്ന്​ ആരോപിച്ചാണ്​ ഹരജി.

വെള്ളിയാഴ്ച പുലർച്ചെ‍യാണ് പ്രതികൾ പൊലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്തെന്നും തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് അവകാശപ്പെടുന്നു.

Tags:    
News Summary - Telgana Encounter-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.