ന്യൂഡൽഹി: 2020-21 വര്‍ഷത്തില്‍ രാജ്യത്തിെൻറ വളര്‍ച്ചാ നിരക്ക് നെഗറ്റീവായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥ പരിരക്ഷിക്കുന്നതിനാവശ്യമായ ചുമതല നിര്‍വഹിക്കാനും ധനപരമായ നടപടികളെടുക്കാനും കേന്ദ്ര സര്‍ക്കാറിനോട് റിസര്‍വ് ബാങ്ക് വ്യക്തമായി നിർദേശിക്കണമെന്ന് അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
‘ഡിമാന്‍ഡ് തകര്‍ന്നുവെന്നും 2020-21ലെ വളര്‍ച്ചാ നിരക്ക് നെഗറ്റീവിലേക്ക് നീങ്ങിയെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. എന്തു കൊണ്ടാണ് അദ്ദേഹം കൂടുതല്‍ പണലഭ്യത ആവശ്യപ്പെടുന്നത്? കടമ നിറവേറ്റണമെന്നും ധനപരമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം സര്‍ക്കാരിനോട് വ്യക്തമായി പറയണം’- ചിദംബരം അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജില്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പിയില്‍ കാര്യമായ ചലനം സൃഷ്ടിക്കില്ലെന്നാണ് റിസര്‍വ് ബാങ്കിെൻറ അനുമാനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും ചിദംബരം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ധനമന്ത്രി നിര്‍മല സീതാരാമനേയും ട്വീറ്റിൽ അദ്ദേഹം വിമര്‍ശിച്ചു. ജി.ഡി.പിയുടെ 10 ശതമാനമെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച ഉത്തേജന പാക്കേജ് ഒരു ശതമാനത്തിലും താഴെയാണ്. ആർ.ബി.െഎ ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് ശേഷവും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ജി.ഡി.പിയുടെ ഒരു ശതമാനത്തിനും താഴെയുള്ള പാക്കേജ് സംബന്ധിച്ച് സ്വയം പ്രശംസിക്കാനാകുന്നതെങ്ങനെ? -അദ്ദേഹം ചോദിച്ചു.
ലോക്ഡൗൺ മൂലം രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ നിലച്ചുവെന്നും സർക്കാറുകളുടെ വരുമാനം വലിയ രീതിയിൽ ഇടിഞ്ഞുവെന്നും ചരിത്രത്തിലില്ലാത്ത ഇടിവാണ് വ്യക്തികളുടെ ഉപഭോഗത്തിലുണ്ടായതെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കിയിരുന്നു. സമ്പദ്വ്യവസ്ഥയുടെ നാല് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആർ.ബി.ഐയുടെ ശ്രമം. വിപണി മെച്ചപ്പെടുത്തുക, വ്യാപാരത്തിന് പിന്തുണ നൽകുക, ധനപ്രതിസന്ധി കുറക്കാനുള്ള നടപടിയെടുക്കുക, സംസ്ഥാന സർക്കാറുകൾക്ക് സാമ്പത്തിക പിന്തുണ നൽകുക എന്നിവയാണ് ആർ.ബി.ഐയുടെ ലക്ഷ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.