ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ 10 വയസ്സുകാരി പ്രസവിച്ചതിനെ തുടർന്ന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിെൻറയും ചണ്ഡിഗഢ് ഭരണാധികാരികളുടെയും നിലപാട് തേടി.
ജസ്റ്റിസുമാരായ മദൻ ബി. ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് ദേശീയ ലീഗൽ സർവിസസ് അതോറിറ്റി െസക്രട്ടറി, ജില്ല ലീഗൽ സർവിസ് അേതാറിറ്റി എന്നിവർക്കും നോട്ടീസയച്ചു. െപൺകുട്ടി വ്യാഴാഴ്ച ചണ്ഡിഗഢ് സർക്കാർ ആശുപത്രിയിലാണ് കുഞ്ഞിന് ജന്മം നൽകിയത്.
32 മാസമായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി െപൺകുട്ടി നേരത്തേ സുപ്രീംകോടതിയെ സമീപിെച്ചങ്കിലും അനുമതി നൽകിയില്ല. കേസിൽ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങിനെ കോടതി അമിക്കസ്ക്യൂറിയായി നിയോഗിച്ചിരുന്നു. പെൺകുട്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുഞ്ഞിനെ സംരക്ഷിക്കാൻ മറ്റു മാർഗമില്ലെന്നും അവർ കോടതിയെ അറിയിച്ചു. കേസ് 22ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.