ശ്രീനഗർ: മൂന്ന് ഹുറിയത്ത് നേതാക്കൾ ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിൽ. അയാസ് അക്ബർ, അൽതാഫ് ഷാ, മെഹ്രജ് ഉദ്ദിൻ കൽവാൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കശ്മീർ താഴ്വരയിൽ അക്രമം വ്യാപിപ്പിക്കാൻ പാകിസ്താനിൽ നിന്ന് ഫണ്ട് സ്വീകരിച്ചുെവന്നാണ് ഇവർക്കെതിരായ ആരോപണം. ദേശീയാന്വേഷണ ഏജൻസി എൻ.െഎ.എയുെട നിർദേശ പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.
ജൂൺ ആദ്യം കശ്മീർ, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ 23 സ്ഥലങ്ങളിൽ എൻ.െഎ.എ പരിശോധന നടത്തിയിരുന്നു. കശ്മീരിൽ അക്രമം പ്രോത്സാഹിപ്പിക്കാൻ പാകിസ്താനിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ചായിരുന്നു പരിശോധന. വിഘടനവാദി നേതാക്കളുടെ വീടുകളിലും ഒാഫീസുകളിലും പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.