ശ്രീനഗർ: ജമ്മു-കശ്മീരിൽ തീവ്രവാദം നിലനിൽക്കുന്നുവെന്നും പാകിസ്താനുമായി ചർച്ച നടത്തുന്നതിലൂടെ മാത്രമേ ഇത് അവസാനിപ്പിക്കാൻ കഴിയൂവെന്നും നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. 16 തവണ അതിർത്തി അതിക്രമിച്ചുകടന്ന ചൈനയുമായി സംഭാഷണം നടത്താമെങ്കിൽ പാകിസ്താനുമായി ചർച്ചക്ക് മടിക്കുന്നത് എന്തിനാണ്.
ബി.ജെ.പി വിദ്വേഷം പ്രചരിപ്പിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതക്ക് അപകടമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടുബാങ്കിനായി ഹിന്ദുക്കളെയും മുസ്‍ലിംകളെയും ഭിന്നിപ്പിക്കേണ്ടത് അവരുടെ ആവശ്യമാണ്. കശ്മീർ ഫയൽസ് എന്ന സിനിമ ഇറക്കിയതുപോലും വെറുപ്പ് പ്രചരിപ്പിക്കാനാണ്. വെറുപ്പിനുപകരം സ്നേഹംനിറച്ച് കശ്മീരി പണ്ഡിറ്റുകളുടെ മുറിവുണക്കണമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.