ന്യൂഡൽഹി: കശ്മീരിലെ നിരോധിത സംഘടന, ദുഖ്തരാനെ മില്ലത്ത് നേതാക്കളായ ആസിയ അന്ദ്രാബി, സോഫി ഫഹ്മിദ, നഹീദ നസ്റീൻ എന്നിവർക്കെതിരെ ഡൽഹിയിലെ പ്രത്യേക കോടതി യു.എ.പി.എയും രാജ്യദ്രോഹ കുറ്റവും ചുമത്തി. കേസിൽ വിചാരണ വേണമെന്നും കുറ്റം ചെയ്തിട്ടില്ലെന്നും പ്രതികൾ ആവശ്യപ്പെട്ടതിനാലാണ് വിവിധ വകുപ്പ് ചേർത്ത് കോടതി കുറ്റം ചുമത്തിയത്.
യു.എ.പി.എക്ക് പുറമെ കുറ്റകരമായ ഗൂഢാലോചന, ഇന്ത്യ ഗവൺമെൻറിനെതിരായി യുദ്ധം പ്രഖ്യാപിക്കൽ, ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള ഗൂഢാലോചന, രാജ്യദ്രോഹം, വിവിധ സംഘങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, തീവ്രവാദ സംഘടനയിൽ അംഗത്വം തുടങ്ങി വിവിധ കേസുകളാണ് ആസിയക്കും മറ്റു രണ്ടു പേർക്കുമെതിരെ ചുമത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശപ്രകാരം എൻ.െഎ.എയാണ് ആസിയക്കും സംഘടനക്കുമെതിരെ കേസെടുത്തത്. മൂന്നു പേരും 2018 ഏപ്രിൽ മുതൽ എൻ.ഐ.എ കസ്റ്റഡിയിലാണ്. ദുഖ്തരാനെ മില്ലത്ത് നേതാവായ ആസിയയും സഹായികളും രാജ്യത്തിെൻറ അഖണ്ഡതയും പരമാധികാരവും തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് എൻ.ഐ.എ കേസെടുത്തത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.