ന്യൂയോർക്: സാർക് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പാകിസ്താനെ പരോക്ഷമായി വിമർശിച്ച് ഇന്ത്യ. ദക്ഷിണേഷ്യൻ സമാധാനത്തിനും സുസ്ഥിരതക്കും ഏറ്റവും വലിയ ഭീഷണിയായി ഭീകരത നിലനിൽക്കുന്നതായി വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് വ്യക്തമാക്കി.
ഭീകരതയെ പിന്തുണക്കുന്ന ജൈവ സമൂഹത്തെ അകറ്റിനിർത്തണമെന്നും അവർ കൂട്ടിേച്ചർത്തു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും യോഗത്തിൽ പെങ്കടുത്തു. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുേമ്പാൾ മാത്രമേ മേഖലയിലെ സഹകരണം വിജയം കാണൂവെന്നും സുഷ്മ സ്വരാജ് കൂട്ടിച്ചേർത്തു.
െഎക്യ രാഷ്ട്രസഭയുടെ 73ാമത് പൊതുസമ്മേളനത്തിനിടെയാണ് സാർക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ അനൗദ്യോഗികമായി സമ്മേളിച്ചത്. നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവലി അധ്യക്ഷത വഹിച്ചു. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപുകൾ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് മേഖലയിലെ സമാധാനം, വികസനം, വാണിജ്യം തുടങ്ങിയ വിഷയങ്ങളും പരസ്പര സഹകരണവും ചർച്ച ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.