ന്യൂഡൽഹി: സുൻജ്വാനിലെ സൈനിക ക്യാമ്പ് ആക്രമണത്തിൽ പെങ്കടുത്ത മൂന്ന് തീവ്രവാദികൾ ജൂണിൽ പാകിസ്താനിൽ നിന്ന് എത്തിയവരാണെന്ന് കരസേന. കഴിഞ്ഞ ജൂണിൽ കശ്മീർ വഴിയാണ് ഇവർ ഇന്ത്യയിലെത്തിയതെന്നും സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഏഴ് മാസമായി ജമ്മുകാശ്മീരിലെ വിവിധ സ്ഥലങ്ങളിൽ ഇവർ ഒളിച്ച് താമസിക്കുകയായിരുന്നു. ആക്രമണം നടത്തുന്നതിനുള്ള സാഹചര്യം ലഭിക്കുന്നതിനായാണ് ഒളിച്ച് താമസിച്ചത്. കൃത്യമായ സാഹചര്യം ലഭിച്ചപ്പോൾ സുൻജ്വാനിൽ ഇവർ ആക്രമണം നടത്തുകയായിരുന്നുവെന്നും സൈന്യം വ്യകത്മാക്കി.
സുൻജ്വാനിലെ സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ആറ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. സൈനിക ക്യാമ്പിലെ ആക്രമണത്തിന് ശേഷം പാകിസ്താനെതിരെ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.