ചെന്നൈ: മധുര നഗരത്തിന്റെ കുടിവെള്ള ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ രൂപം നൽകിയ ‘അമൃത് മുല്ലപ്പെരിയാർ കുടിവെള്ള പദ്ധതി’യുടെ ഔദ്യോഗിക പരീക്ഷണം അടുത്തയാഴ്ച നടക്കും.
തേനി ജില്ലയിലെ ലോവർ ക്യാമ്പിൽനിന്ന് 147 കിലോമീറ്റർ അകലെ മധുര നഗരത്തിലേക്കാണ് പൈപ്പ് ലൈൻ വഴി വെള്ളം കൊണ്ടുപോകുന്നത്. ലോവർ ക്യാമ്പിന് 93 കിലോമീറ്റർ അകലെ പന്നൈപട്ടിയിലാണ് ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെനിന്ന് മധുര വരെ 54 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി മാർച്ചിൽ പൂർത്തിയാക്കിയിരുന്നു.
38 ടാങ്കുകളാണ് നിർമിക്കുക. ഇതിൽ 29 എണ്ണത്തിന്റെ പണി പൂർത്തിയായി. രണ്ടുവർഷം മുമ്പാണ് പദ്ധതി പ്രവർത്തനമാരംഭിച്ചത്.
2025ഓടെ മധുരയിലെ ഒട്ടു മിക്ക പ്രദേശങ്ങളിലേക്കും ഗാർഹിക കണക്ഷൻ വഴി മുല്ലപ്പെരിയാർ ജലം വിതരണം ചെയ്യും. മധുര നഗരത്തിന്റെ കുടിവെള്ള ആവശ്യം 300 എം.എൽ.ഡിയാണ്. ഇതിൽ 170 എം.എൽ.ഡി വൈഗ അണക്കെട്ടിൽനിന്നും കാവേരി സംയോജിത ജലവിതരണ പദ്ധതിയിൽനിന്നും കണ്ടെത്തുന്നു. അമൃത് മുല്ലപ്പെരിയാർ പദ്ധതിയിൽനിന്ന് 125 എം.എൽ.ഡി ജലം ലഭ്യമാക്കുന്നതോടെ 2026ൽ മധുര നഗരം കുടിവെള്ളത്തിൽ സ്വയംപര്യാപ്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.