ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിൽനിന്ന് ശേഖരിച്ച പക്ഷികളുടെ സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ചെങ്കോട്ടയിൽ 15ഓളം കാക്കകെള ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാമ്പിളുകൾ പരിശോധനക്കായി അയക്കുകയായിരുന്നു. റിപബ്ലിക് ദിന ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്.
ജലന്ധറിലെയും ഭോപാലിലെയും ലാബുകളിൽ അയച്ചാണ് സാമ്പിളുകൾ പരിശോധിച്ചത്. റിപബ്ലിക് ദിന പരേഡ് നടക്കാനിരിക്കുന്ന ജനുവരി 26 വരെ െചങ്കോട്ട അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി 26 വരെ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രവേശനമുണ്ടാകില്ല. പക്ഷിപ്പനിയിൽനിന്ന് സഞ്ചാരികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.