ഛണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ആം ആദ്മി പാർട്ടിയെ അഭിനന്ദിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് വ്യാഴാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ആം ആദ്മി പാർട്ടിക്ക് അഭിനന്ദനമറിയിച്ച് ട്വീറ്റ് ചെയ്തത്.
'പഞ്ചാബ് തെരഞ്ഞെടുപ്പിൽ വിജയികളായ ആം ആദ്മി പാർട്ടിക്ക് അഭിനന്ദനമറിയിക്കാൻ ഞാനാഗ്രഹിക്കുകയാണ്. പഞ്ചാബിന്റെ ക്ഷേമത്തിനായി കേന്ദ്രത്തിൽനിന്ന് സാധ്യമായ എല്ലാ പിന്തുണയും ലഭിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു' -മോദി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി കെജ്രിവാൾ നന്ദി രേഖപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ചയാണ് പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. കോൺഗ്രസിനെയും എസ്.എ.ഡി-ബി.എ.സ്.പി സഖ്യത്തെയും പിന്നിലാക്കി 117 സീറ്റുകളിൽ 92 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി പഞ്ചാബ് കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.