മംഗളൂരു: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെതുടർന്ന് കുടുങ്ങിയ 38 സബ്ജൂനിയർ വോളിബാൾ താരങ്ങളെ കർണാടക സർക്കാർ വിമാന മാർഗം നാട്ടിലെത്തിച്ചു. കൊൽക്കത്ത ഹൗറയിൽ മേയ് 27 മുതൽ ജൂൺ ഒന്ന് വരെ നടന്ന ടൂർണമെന്റിൽ പങ്കെടുത്ത 16ന് താഴെ പ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ഈ മാസം രണ്ടിന് മടങ്ങേണ്ടതായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം യാത്രക്ക് ബുക്ക് ചെയ്ത ട്രെയിനാണ് അപകടത്തിൽ പെട്ടത്.
കോച്ച് ധർമ്മപുര മാധവമൂർത്തി ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചയുടൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെടുകയായിരുന്നു. ഒഡിഷയിലുള്ള തൊഴിൽ മന്ത്രി സന്തോഷ് ലാഡുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പെട്ടെന്ന് വിമാനത്തിൽ മടങ്ങാനുള്ള ടിക്കറ്റുകൾ ശരിയാക്കി. സഹായത്തിനായി സർക്കാർ നിയോഗിച്ച അഞ്ചംഗങ്ങൾക്കൊപ്പമാണ് താരങ്ങൾ ബംഗളൂരുവിൽ വിമാനമിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.