പരീക്ഷക്കിടെ ഉത്തരപേപ്പർ കാണിച്ച് കൊടുത്തില്ല; സഹപാഠിയെ കുത്തി മൂന്ന് വിദ്യാർഥികൾ

മുംബൈ: പരീക്ഷയ്ക്കിടെ ഉത്തരപേപ്പറുകൾ കാണിച്ചുകൊടുക്കാത്തതിൽ മൂന്ന് വിദ്യാർഥികൾ ചേർന്ന് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭീവണ്ടിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്.എസ്‌.സി പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷ ഹാളിൽ ഉത്തരപേപ്പറുകൾ ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥി നൽകിയില്ല. ഇതിൽ പ്രകോപിതരായ മൂവർ സംഘം പരീക്ഷ കഴിഞ്ഞ് ഹാളിൽനിന്ന് ഇറങ്ങിയ ഉടനെ ആക്രമിക്കുകയായിരുന്നു.

ഹാളിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ വിദ്യാർഥിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ ഭീവണ്ടി പൊലീസ് ഐ.പി.സി സെഷൻ 324 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - The answer sheet was not shown during the examination; Three students stabbed a classmate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.