സിംഗൂരിൽ കൊട്ടിക്കലാശം കഴിഞ്ഞിട്ടും വീടുകൾ കയറിയിറങ്ങുകയാണ് സിംഗൂർ സമര നേതാവ് ദൂത്കുമാർ ധാര. ഞങ്ങളുടെ അനുമതിയില്ലാതെ ബലപ്രയോഗത്തിലൂടെയായിരുന്നു 997 ഏക്കർ കൃഷി ഭൂമി 2006ൽ ഇടതുപക്ഷ സർക്കാർ ഏറ്റെടുത്തത്. ഇന്നിപ്പോൾ തനിക്കടക്കം എല്ലാവർക്കും ഭൂമി തിരിച്ചു കിട്ടിയെന്ന് ദൂത്കുമാർ പറഞ്ഞു.
മന്ത്രിയായ ബെചാറാം മന്നയാണ് സ്ഥാനാർഥിയെങ്കിലും മുഖ്യമന്ത്രി മമത ബാനർജി പറയുന്നത് താനാണിവിടെ മത്സരിക്കുന്നതെന്നാണ്. മമത മത്സരിച്ച നന്ദിഗ്രാമിലെ പോലെ സിംഗൂരിനെയും ബി.ജെ.പി ലക്ഷ്യമിടുന്നതുെകാണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വന്നു റാലി നടത്തിയത്. എന്നാൽ, സ്ഥാനാർഥിനിർണയത്തിലെ പാളിച്ച ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് വോട്ടർമാരിൽനിന്നുള്ള പ്രതികരണം. നാലു തവണ എം.എൽ.എയായ 90കളിെലത്തിയ തൃണമൂൽ നേതാവ് സീറ്റ് കിട്ടാതെ ബി.ജെ.പിയിലേക്ക് ചാടി അവിടെ സ്ഥാനാർഥിയായത് വോട്ടർമാർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഫലത്തിൽ ആ മണ്ഡലത്തിലെ ഭരണവിരുദ്ധ വികാരം ബി.െജ.പിക്കുതന്നെ തിരിച്ചടിയാകുമെന്നും ആ അവസരം തങ്ങൾക്ക് ഗുണകരമാകുമെന്നാണ് സി.പി.എമ്മിെൻറ അവകാശവാദം.
യുവ നേതാവായ സി.പി.എം സ്ഥാനാർഥി സിംഗൂരിന് പുറത്തുള്ള മണ്ഡലക്കാരനാണ്. ഭരണത്തിലെത്തിയാൽ വ്യവസായം കൊണ്ടുവരുമെന്ന് യുവ ഭട്ടാചാര്യ പറയുന്നത് സി.പി.എം ഭരണത്തിൽ വരില്ലെന്ന് ഉറപ്പുള്ള വോട്ടർമാർ മുഖവിലക്കെടുക്കുന്നില്ല. 27കാരനായ ശ്രീജൻ ഭട്ടാചാര്യയെ രംഗത്തിറക്കിയ സി.പി.എമ്മിന് മത്സരം ത്രികോണമാക്കാൻ കഴിഞ്ഞുവെങ്കിലും തൃണമൂലിന് ഭീഷണിയാകാൻ കഴിഞ്ഞിട്ടില്ല. ചെറുപ്പക്കാരുടെ വോട്ടുകൾ ആകർഷിക്കാൻ സി.പി.എമ്മിന് കഴിയില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് ദൂത് കുമാറിെൻറ മറുപടി.
സിംഗൂരിലെ സി.പി.എം വോട്ടുകളിൽ 80 ശതമാനമാണ് 2019ൽ ബി.ജെ.പിയിലേക്ക് പോയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 77000ലേറെ വോട്ടുകിട്ടിയ സി.പി.എമ്മിന് 2019ലെ ലോക്സഭ തെരെഞ്ഞടുപ്പിൽ കിട്ടിയത് കേവലം 17,000 വോട്ടുകളാണ്. 60,000 സി.പി.എം വോട്ടുകളാണ് ബി.ജെ.പിയുടേതായി മാറിയത്.
ആഞ്ഞു പണിയെടുത്താൽപോലും 50,000 വോട്ടിലെത്തിക്കാേന സി.പി.എമ്മിനു കഴിയുകയുള്ളൂ. ബി.ജെ.പി സ്ഥാനാർഥിക്കും 50,000ത്തിൽ കവിയില്ല എന്ന് ദൂത് കുമാർ അവകാശപ്പെടുന്നു. മണ്ഡലത്തിൽ ആകെയുള്ള 23 ശതമാനം മുസ്ലിം വോട്ടുകളിൽ 99 ശതമാനവും മമതക്കായിരിക്കുമെന്ന കാര്യത്തിൽ സ്കൂൾ അധ്യാപകനായ ശദാബ് മഅ്സൂമിന് സംശയമില്ല.
ഫുർഫുറ ശരീഫിലെ അബ്ബാസ് സിദ്ദീഖി സിംഗൂരിൽ ഒരു ഘടകമേ അല്ല എന്നാണ് ശദാബ് അതിന് കാരണമായി പറയുന്നത്. ബി.ജെ.പിയുമായി മത്സരം കടുത്തതോടെ ബംഗാളി മുസ്ലിംകളിൽ ഭൂരിഭാഗവും മമതക്കൊപ്പം നിൽക്കുകയല്ലാതെ നിവൃത്തിയില്ല എന്ന അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ഭൂരിപക്ഷ വോട്ടുകളിൽ നന്ദിഗ്രാമിലെ പോലെ ധ്രുവീകരണത്തിന് സിംഗൂരിൽ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.