ന്യൂഡൽഹി: കോൺഗ്രസ് വിട്ട അമരീന്ദർ സിങ്ങിെൻറ പുതിയ പാർട്ടിയും ബി.ജെ.പിയും പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ സംയുക്ത പ്രകടന പത്രിക പുറത്തിറക്കും. അമരീന്ദറിെൻറ പഞ്ചാബ് ലോക് കോൺഗ്രസ്, സുഖ്ദേവ് സിങ് ദിൻഡ്സയുടെ എസ്.എ.ഡി (സംയുക്ത്) പാർട്ടികളുമായി സഖ്യം ചേർന്നായിരിക്കും ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, അമരീന്ദർ സിങ്, സുഖ്ദേവ് സിങ് ധിൻഡ്സ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സീറ്റ് വിഭജന കാര്യത്തിൽ അന്തിമരൂപം നൽകാൻ ഓരോ പാർട്ടിയിൽനിന്നും രണ്ടു നേതാക്കളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപവത്കരിക്കാനും അമിത് ഷായുടെ വസതിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി ശെഖാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.