സു​ച​ന സേ​ത് ഗോ​വ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

നാ​ലു വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; സു​ച​ന സേ​ത് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഗോ​വ പൊ​ലീ​സ്

ബം​ഗ​ളൂ​രു: നാ​ലു വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ഐ.​ടി ക​മ്പ​നി സി.​ഇ.​ഒ സു​ച​ന സേ​ത് (39) അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഗോ​വ പൊ​ലീ​സ്. മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും താ​ൻ ഉ​റ​ക്ക​മെ​ഴു​ന്നേ​റ്റ​പ്പോ​ൾ കു​ഞ്ഞ് മ​രി​ച്ച​താ​യി ക​ണ്ടു​വെ​ന്നു​മു​ള്ള മൊ​ഴി​യാ​ണ് സു​ച​ന സേ​ത് ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ആ​വ​ർ​ത്തി​ക്കു​ന്ന​ത്.

സു​ച​ന സേ​തി​ന്റെ ബാ​ഗി​ൽ​നി​ന്ന് ടി​ഷ്യൂ പേ​പ്പ​റി​ൽ ഐ ​ലൈ​ന​ർ ഉ​പ​യോ​ഗി​ച്ച് എ​ഴു​തി​യ കു​റി​പ്പ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭ​ർ​ത്താ​വു​മാ​യു​ള്ള ബ​ന്ധം തീ​ർ​ത്ത മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ളെ​യും മ​ക​ന്‍റെ ക​സ്റ്റ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ല​ഹ​ത്തെ​യും കു​റി​ച്ച് കു​റി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്. ചി​ല അ​വ്യ​ക്ത ഭാ​ഗ​ങ്ങ​ളു​ള്ള കു​റി​പ്പി​ലെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ ഇ​ത് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.

നോ​ർ​ത്ത് ഗോ​വ​യി​ലെ ക​ൻ​​ഡോ​ലി​മി​ൽ സു​ച​ന സേ​ത് മ​ക​ൻ ചി​ന്മ​യി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന സ​ർ​വി​സ് അ​പ്പാ​ർ​ട്മെ​ന്റി​ൽ​നി​ന്ന് ഒ​ന്നി​ലേ​റെ തെ​ളി​വു​ക​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. ക​ഫ് സി​റ​പ്പി​ന്റെ ഒ​ഴി​ഞ്ഞ ര​ണ്ട് കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്ത​തും റൂ​മി​ലെ ട​വ​ലി​ൽ ക​ണ്ടെ​ത്തി​യ ര​ക്ത​ക്ക​റ​യും കേ​സി​ൽ പ്ര​ധാ​ന​മാ​ണ്. യു​വ​തി​യു​ടെ കൈ​ത്ത​ണ്ട​യി​ൽ മു​റി​വു​ണ്ട്. ഇ​ത് ആ​ത്മ​ഹ​ത്യ​ശ്ര​മ​മാ​ണോ അ​തോ അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള മാ​ർ​ഗ​മാ​ണോ എ​ന്ന് തെ​ളി​യേ​ണ്ട​തു​ണ്ട്.

വെ​ള്ളി​യാ​ഴ്ച പ്ര​തി​യു​മാ​യി സ​ർ​വി​സ് അ​പ്പാ​ർ​ട്മെ​ന്‍റി​ലെ​ത്തി അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സം​ഭ​വ​ത്തി​ന് ശേ​ഷം അ​ട​ച്ചി​ട്ട അ​പ്പാ​ർ​ട്മെ​ന്റ് ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് കേ​സി​ൽ വേ​ഗ​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് ഗോ​വ പൊ​ലീ​സി​ന്‍റെ ശ്ര​മം. അ​ന്വേ​ഷ​ണ സം​ഘ​ത്തെ പ്ര​ശം​സി​ച്ച ഗോ​വ ഡി.​ജി.​പി ജ​സ്പാ​ൽ സി​ങ്, അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി.

സു​ച​ന സേ​തി​ന്റെ ഭ​ർ​ത്താ​വ് പി.​ആ​ർ. വെ​ങ്ക​ട​രാ​മ​ൻ ശ​നി​യാ​ഴ്ച ഗോ​വ​യി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​മ്പാ​കെ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി​യേ​ക്കും. 2010ൽ ​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ ര​ണ്ടു വ​ർ​ഷ​മാ​യി വേ​ർ​പി​രി​ഞ്ഞു ക​ഴി​യു​ക​യാ​ണ്.

അ​ന്തി​മ​ഘ​ട്ട​ത്തി​ലു​ള്ള ഇ​വ​രു​ടെ വി​വാ​ഹ​മോ​ച​ന കേ​സി​ൽ ജ​നു​വ​രി 29ന് ​ഹ​ര​ജി വീ​ണ്ടും കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ക​ന്റെ മ​ര​ണം. ഈ ​കേ​സി​ൽ ഏ​റ്റ​വു​മൊ​ടു​വി​ലെ ഉ​ത്ത​ര​വു​പ്ര​കാ​രം, വെ​ങ്ക​ട​രാ​മ​ന് എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ കു​ട്ടി​യെ കാ​ണാ​നും കു​ട്ടി​യു​മാ​യി വി​ഡി​യോ കാ​ളി​ൽ സം​സാ​രി​ക്കാ​നും ​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​താ​കാം സു​ച​ന​യെ കൊ​ല​പാ​ത​ക​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ശ്വാ​സം​മു​ട്ടി​യാ​ണ് കു​ഞ്ഞി​ന്റെ മ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം കു​ഞ്ഞി​ന്റെ മൃ​ത​ദേ​ഹം പെ​ട്ടി​യി​ലാ​ക്കി ടാ​ക്സി കാ​റി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ ഗോ​വ അ​തി​ർ​ത്തി​യി​ലെ കോ​ർ​ല ചു​ര​ത്തി​ൽ നാ​ലു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ടി​രു​ന്നു. പ്ര​തി ബം​ഗ​ളൂ​രു​വി​ൽ തി​രി​ച്ചെ​ത്തു​ന്ന​തി​ന് മു​മ്പ് പി​ടി​യി​ലാ​കാ​ൻ ഇ​ത് സ​ഹാ​യി​ച്ച​താ​യും അ​ല്ലാ​ത്ത​പ​ക്ഷം മൃ​ത​ദേ​ഹം വീ​ണ്ടെ​ടു​ക്കു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​കു​മാ​യി​രു​ന്നെ​ന്നും ഗോ​വ പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. യാ​ത്ര​ക്കി​ടെ ചി​ത്ര​ദു​ർ​ഗ ഹി​രി​യൂ​രി​ലെ അ​യ​മം​ഗ​ല​ത്തു​വെ​ച്ചാ​ണ് സു​ച​ന പി​ടി​യി​ലാ​കു​ന്ന​ത്.

Tags:    
News Summary - The case of killing a four-year-old son-Goa Police says Suchana Seth is not cooperating with investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.