ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ചെലവഴിക്കുന്ന തുകയുടെ 40 ശതമാനവും കടമെന്ന് ധനമന്ത്രാലയം പാർലമെന്‍റിൽ. 2023-24ലെ 45 ലക്ഷം കോടി രൂപയുടെ ബജറ്റിൽ 17.99 ലക്ഷം കോടിയും കടമാണെന്നും ഇത് മൊത്തം ബജറ്റിന്‍റെ 40 ശതമാനം വരുമെന്നും രാജ്യസഭയിൽ വി. ശിവദാസൻ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധനമന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നു.
ദേശീയപാത അതോറിറ്റിപോലെയുള്ള സ്ഥാപനങ്ങൾ എടുക്കുന്ന കടം ഇതിനു പുറമെ ആണെന്നും അത് സർക്കാറിന്‍റെ കടമായി കൂട്ടുന്നില്ലെന്നും മറുപടിയിലുണ്ട്.
മാസം ഒന്നരലക്ഷം കോടിയോളം കടമെടുത്താണ് കേന്ദ്രത്തിന്‍റെ ചെലവുകൾ നടത്തുന്നത്. 2023 ഏപ്രിലിൽ 1.36 ലക്ഷം കോടി രൂപയാണ് കടമെടുത്തത്. മേയിൽ 1.69 ലക്ഷം കോടിയും ജൂണിൽ 1.36 ലക്ഷം കോടിയും ജൂലൈയിൽ 1.75 ലക്ഷം കോടിയും കടമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.