ന്യൂഡൽഹി: രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. എൻ.ആർ.സി നടപ്പാക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് രേഖാമൂലം നൽകി മറുപടിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ, 1955ലെ പൗരത്വ നിയമം എന്നിവയനുസരിച്ച് തടങ്കൽ പാളയങ്ങൾ നിർമിക്കാൻ വകുപ്പില്ലെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി മന്ത്രി വ്യക്തമാക്കി. ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതരാവുന്ന വിദേശികളെ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുന്ന കാര്യത്തിൽ തീരുമാനമാകുന്നതുവരെ ഉചിതമായ സ്ഥലങ്ങളിൽ പാർപ്പിക്കണമെന്ന് സുപ്രീംകോടതി 2012ൽ നിർദേശിച്ചിരുന്നു.
അതിെൻറ അടിസ്ഥാനത്തിൽ 2012 മാർച്ച് ഏഴിന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് അതതു സംസ്ഥാന സർക്കാറുകൾ അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പാർപ്പിക്കാൻ തടങ്കൽപാളയങ്ങൾ നിർമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.