പീഡനക്കേസ് പ്രതിയോട് ഇരയെ വിവാഹം ചെയ്യാമോയെന്ന് ചോദിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യോ​ട് അതിജീവിതയെ വി​വാ​ഹം ചെ​യ്യു​മോ​യെ​ന്ന ചോ​ദ്യം വി​വാ​ദ​മാ​യ പശ്ചാത്തലത്തിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്‌​ഡെ. പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണോ​യെ​ന്നാ​ണ് ചോദിച്ചത്. വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നി​ല്ല. കോ​ട​തി​യു​ടെ വാ​ക്കു​ക​ള്‍ വ​ള​ച്ചൊ​ടി​ച്ചെ​ന്നും മാധ്യമങ്ങൾ വാർത്ത തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.

കോ​ട​തി​ക്ക് സ്ത്രീ​ക​ളോ​ട് വ​ലി​യ ബ​ഹു​മാ​ന​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇന്നു മറ്റൊരു കേസിന്‍റെ വാദത്തിനിടെയാണ് ജസ്റ്റിസ് ബോബ്ഡെയുടെ വിശദീകരണം. കോടതിയുടെ പരാമർശം സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത് വലിയ വിവാദമായിരുന്നു. നിയമ രംഗത്തുനിന്ന് ഉൾപ്പെടെയുള്ള ഒട്ടേറെ പേർ പരാമർശത്തിനെതിരെ രംഗത്തുവന്നു. പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ചീഫ് ജസ്റ്റസിന് കത്ത് അയച്ചിരുന്നു.

Tags:    
News Summary - The Chief Justice said that the accused in the torture case was not asked whether he could marry the victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.