ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എൽ.കെ. അദ്വാനി 94ാം പിറന്നാൾ ആഘോഷിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ അദ്വാനിയെ സന്ദർശിച്ച് ആശംസ നേർന്നു.
രാജ്യത്തെ ജനങ്ങളുടെ ശാക്തീകരണത്തിനും സാംസ്കാരിക സാമൂഹിക വികസനത്തിനും ജനങ്ങൾ അദ്വാനിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് മോദി പറഞ്ഞു. ബുദ്ധിസാമർഥ്യവും ഭരണനൈപുണ്യവും കൊണ്ട് അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തതായും മോദി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.