പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും പതിനായിരത്തിനടുത്ത്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും പതിനായിരത്തോടടുക്കുന്നു. തിങ്കളാഴ്ച 9,531 പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിലെ 10 എണ്ണമടക്കം 26 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 4,43,48,960 ആയും കോവിഡ് മരണം 5,27,368 ആയും ഉയർന്നു. നിലവിൽ രാജ്യത്ത് 97,648 കോവിഡ് രോഗികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് ബാധിതരിൽ 98.59 ശതമാനവും രോഗം അതിജീവിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. ദൈനംദിന രോഗ സ്ഥിരീകരണ നിരക്ക് 4.15ഉം വാരാന്ത്യ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.59 ശതമാനവുമാണ്. കഴിഞ്ഞ ദിവസം 2,29,546 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

Tags:    
News Summary - The daily number of Covid-19 patients is around 10,000 again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.