ന്യൂഡൽഹി: ഡൽഹി ഓൾഡ് നംഗലിൽ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഒമ്പതു വയസ്സുകാരിയായ ദലിത് പെൺകുട്ടിയെ പ്രതി മുമ്പും ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ്. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് പെൺകുട്ടിയെ മുമ്പും ൈലംഗികാതിക്രമത്തിന് ഇരയാക്കിയതായി പ്രതി വെളിപ്പെടുത്തിയത്.
ആഗസ്റ്റ് ഒന്നിനാണ് പെൺകുട്ടി കൊല്ലപ്പെടുന്നത്. വീടിനടുത്തെ ശ്മശാനത്തിലെ കൂളറിൽനിന്നും വെള്ളം എടുക്കാൻ വന്നപ്പോഴാണ് രാധേ ശ്യാം കുട്ടിയെ ബലാത്സഗം ചെയ്തു െകാലപ്പെടുത്തിയത്. പീഡിപ്പിക്കുന്നതിനിടെ വായ്പൊത്തിപ്പിടിച്ചതിനെ തുടർന്ന് ശ്വാസം കിട്ടാതെയാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. കുൽദീപ് സിങ്, സലീം അഹ്മദ്, ലക്ഷ്മി നാരായണൻ എന്നിവരാണ് കൂട്ടുപ്രതികൾ. രാധേ ശ്യാം പീഡിപ്പിക്കുന്നതിനിടെ, പെൺകുട്ടിയുടെ ഇരുകൈകളും കൂട്ടു പ്രതി കുൽദീപ് സിങ് പിടിച്ചുവെച്ചുവെന്നും സലീം അഹ്മദ്, ലക്ഷ്മി നാരായണൻ എന്നിവർ തെളിവുനശിപ്പിക്കാൻ കൂട്ടുനിന്നുവെന്നും പൊലീസ് നേരത്തേ കോടതിയെ അറിയിച്ചിട്ടുണ്ട്. അതിക്രമത്തിനിടെ പെൺകുട്ടി കൊല്ലപ്പെട്ടതോടെ പ്രതികൾ പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ ദഹിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.