'ബാബരി മസ്​ജിദി​െൻറ തകർച്ച രാജ്യം മുസ്​ലിം സമുദായത്തോട് കാണിച്ച കൊടിയ വഞ്ചന' -നീണ്ട രാഷ്​ട്രീയ ജീവിതം പറഞ്ഞ്​ പ്രണബി​െൻറ ആത്​മകഥ

ഡ്രമാറ്റിക്​ ഡികേഡ്​സ്​, ദ ടർബുലൻറ് ഇയേഴ്സ്​ - ഇന്ത്യൻ രാഷ്​ട്രീയ കാലഘട്ടത്തിലെ സുവർണ പതിറ്റാണ്ടുകൾ അടയാളപ്പെടുത്ത പുസ്​തകങ്ങളായിരുന്നു പ്രണബ്​ മുഖർജിയുടെ ആത്​മകഥകൾ. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ പുസ്​തകങ്ങൾ നീണ്ട രാഷ്​ട്രീയ ജീവിതത്തി​െൻറ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു.

ബംഗ്ലാദേശ്​ രൂപീകരണത്തിനായുള്ള ഇന്ത്യയുടെ ഇടപെടൽ, ഇന്ദിരഗാന്ധിയുടെ രാഷ്​ട്രീയ ദിനങ്ങൾ, അടിയന്തരാവസ്​ഥ, ജനത പാർട്ടിയുടെ ഉദയം തുടങ്ങി എഴുപതുകളിലെ രാഷ്​ട്രീയ കോളിളക്കങ്ങളാണ്​ ആദ്യ ഭാഗമായ ദിഡ്രമാറ്റിക്​ ഡികേഡ്​സിൽ പറയുന്നത്​. 2014ലായിരുന്നു ആദ്യ ഭാഗം പുറത്തിറങ്ങിയത്​. 

രണ്ടു വർഷത്തിനു ശേഷമാണ്​ ദ ടർബുലൻറ് ഇയേഴ്സ് എന്ന പുസ്​തകം പുറത്തിറങ്ങുന്നത്​. സിഖ് പ്രക്ഷോഭം, ഇന്ദിര– രാജീവ് വധം, ബാബരി മസ്​ജിദ് ധ്വംസനം തുടങ്ങി നിരവധി സംഭവങ്ങൾ പ്രണബ്​ ഇതിൽ ഓർക്കുന്നു.

1980– 96 കാലത്തെ പ്രധാന സംഭവങ്ങളാണ് ദ ടർബുലൻറ് ഇയേഴ്സ്- 'പ്രക്ഷുബ്ധ വർഷങ്ങൾ' പങ്കുവെക്കുന്നത്. വിവാദ സംഭവങ്ങൾ ഒരുപാട്​ ഓർമപ്പെടുത്തുന്ന ആ പുസ്​തകത്തിൽ കോൺഗ്രസ്​ സർക്കാറുകൾക്ക് സംഭവിച്ച പിഴവും പാളിച്ചകളും ഏറ്റുപറയുന്നു.

'ബാബരി മസ്​ജിദിെൻറ തകർച്ച രാജ്യം മുസ്​ലിം സമുദായത്തോട് കാണിച്ച കൊടിയ വഞ്ചനയാണ്. ഇന്ത്യയുടെ ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിെൻയും പ്രതിച്ഛായ അതോടെ തകർന്നടിഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി ഒരു ആരാധനാലയം തകർത്തത് നാണക്കേടുണ്ടാക്കി' –പ്രണബ് ആത്​മകഥയിൽ കുറിച്ചു.

'സിഖ് പ്രക്ഷോഭകാരികളുടെ വാദങ്ങൾക്ക് ഇന്ദിര ചെവി കൊടുത്തിരുന്നെങ്കിലും പിന്നീട് സ്വതന്ത്ര രാജ്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയതാണ് സർക്കാറിന് അവരുമായി ഇടയേണ്ടി വന്നത്. ചണ്ഡിഗഢ് പഞ്ചാബിലേക്ക് ചേർക്കുക, പഞ്ചാബും അയൽ സംസ്​ഥാനങ്ങളും തമ്മിലെ നദീജല തർക്കം പരിഹരിക്കുക തുടങ്ങിയവയായിരുന്നു അകാലിദൾ തുടക്കത്തിൽ ഉന്നയിച്ച ആവശ്യം. അവരുടെ ആവശ്യങ്ങൾ ഇന്ദിര പരിഗണിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് സ്വയംഭരണ വാദം, ഖലിസ്​ഥാൻ വാദം തുടങ്ങി രാജ്യത്തിെൻറ ഫെഡറൽ സംവിധാനം വെല്ലുവിളിക്കപ്പെട്ടതോടെ ഇന്ദിരക്ക് വിയോജിക്കേണ്ടി വന്നു. ഇതോടെ കടുത്ത നിലപാടുകളെടുക്കാൻ കേന്ദ്രം നിർബന്ധിതരായി. ഇതാണ് ഓപറേഷൻ ബ്ലൂസ്​റ്റാർ എന്ന സൈനിക നീക്കത്തിന് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. സൈനിക നടപടിയുടെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ഇന്ദിര ബോധവതിയായിരുന്നെന്നും പുസ്​തകം ഓർക്കുന്നു.


ഇന്ദിരക്ക് ശേഷം പ്രധാനമന്ത്രിയാവാൻ താൻ ആഗ്രഹിച്ചുവെന്ന പ്രചാരണം അടിസ്​ഥാനരഹിതമാണ്. രാജീവും താനും പശ്ചിമ ബംഗാളിൽ സംഘടനാ പരിപാടികളിൽ സംബന്ധിക്കവെയാണ് ഇന്ദിര വധിക്കപ്പെട്ടതറിഞ്ഞത്. ഡൽഹിയിലേക്കുള്ള വിമാനയാത്രയിൽ തന്നെ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കാൻ രാജീവിനോട് ആവശ്യപ്പെട്ടത് താനായിരുന്നു. 1984ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് കാബിനറ്റ് മന്ത്രിസ്​ഥാനം ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസിൽനിന്ന് രാജിവെച്ചത് തനിക്ക് പറ്റിയ അബദ്ധമായിരുന്നു'- പ്രണബ്​ പുസ്​തകത്തിൽ വിവരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.