'ബംഗാളിലെ പ്രഥമ പരിഗണന ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയൽ'; മമതക്ക്​ പിന്തുണയുമായി തേജസ്വി യാദവ്​

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രാഷ്​ട്രീയ ജനതാദൾ നേതാവ്​ തേജസ്വി യാദവും സെക്രട്ടറിയേറ്റിൽ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിൽ ബിഹാർ സ്വദേശികൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്​ വോട്ടുചെയ്യണമെന്ന്​ തേജസ്വി യാദവ്​ ആഹ്വാനം ചെയ്​തു.

ബംഗാളിൽ ബി.ജെ.പിയുടെ വളർച്ചയും അധികാരത്തിൽ വരുന്നതും തടയലാണ്​ പാർട്ടിയുടെ പ്രഥമ പരിഗണനയെന്ന്​ യാദവ്​ വ്യക്തമാക്കി. എന്നാൽ, തൃണമൂലുമായി ചേർന്ന്​ മത്സരിക്കുമോ എന്ന ചോദ്യത്തോട്​ അദ്ദേഹം കൃത്യമായി പ്രതികരിച്ചില്ല.

താനും ആർ.ജെ.ഡി നേതാവ്​ ലാലുപ്രസാദ്​ യാദവും പരസ്​പര ബഹുമാനമുള്ളവരാണെന്ന്​ മമത പറഞ്ഞു. ഏറ്റവും വലിയ കാര്യം ധൈര്യത്തിനുള്ള പിന്തുണയാണ്. തേജസ്വി ഭായ് ബി.ജെ.പിക്കെതിരെ യുദ്ധം ചെയ്യുന്നു. അതോടൊപ്പം ഞങ്ങളും ചേരുന്നു -മമത പറഞ്ഞു.

Tags:    
News Summary - ‘The first priority in Bengal is to prevent the BJP from coming to power’; Tejaswi Yadav backs Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.