ബംഗളൂരു: ബംഗളൂരുവിൽ ക്രൂരപീഡനത്തിന് ഇരയായ ബംഗ്ലാദേശ് യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി. ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയെ കർണാടക പൊലീസ് ബംഗളൂരുവിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
ഒരാഴ്ച മുമ്പാണ് യുവതിയെ ക്രൂരമായി യുവാക്കൾ പീഡിപ്പിച്ചത്. തുടർന്ന് ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് യുവതികൾ ഉൾപ്പെടെ ബംഗ്ലാദേശിൽ നിന്നുള്ള ആറ് പേർ അറസ്റ്റിലായിരുന്നു. പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് പീഡനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
നിയമവിരുദ്ധമായാണ് ഇവർ ബംഗളൂരുവിൽ താമസിച്ചിരുന്നത്. പ്രതികളിലൊരാൾ യുവതിക്ക് സ്പായിൽ ജോലി വാങ്ങി നൽകാമെന്ന് അറിയിച്ചാണ് ബംഗളൂരുവിലെത്തിച്ചത്. പിന്നീട് പണം സംബന്ധിച്ച തർക്കമുണ്ടായപ്പോൾ വിളിച്ചു വരുത്തി ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.