ന്യൂഡൽഹി: ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതിെവച്ചാണ് സ്വർണം കടത്തിയതെന്നും ധനമന്ത്രാലയം നൽകിയ ഉത്തരം പൂർണമായി വായിച്ചുനോക്കിയാൽ കാര്യം മനസ്സിലാകുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇതുസംബന്ധിച്ച് കസ്റ്റംസ് അറിയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയശേഷമാണ് ബാഗ് തുറന്നു പരിശോധിച്ചത്. ഇക്കാര്യം മുൻനിർത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നുതന്നെയാണ് ഞാൻ പറഞ്ഞത്.
എന്നാലത് യഥാർഥത്തിൽ ഡിേപ്ലാമാറ്റിക് ബാഗേജ് ആയിരുന്നെങ്കിൽ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നുവെന്നും ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വർണം കടത്തിയത് സ്വപ്ന സുരേഷും കൂട്ടരുമാണെന്നും മുരളീധരൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോൾ, ധനമന്ത്രാലയം ലോക്‌സഭയിൽ ഈ വിഷയത്തിൽ നൽകിയ ഉത്തരത്തിൽ കയറിപ്പിടിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.