യു.പി.എസ്.സി ജിഹാദ് എന്ന തലക്കെട്ടിൽ സുദർശൻ ടി.വി നടത്താനിരുന്ന വർഗീയ പരിപാടി തടഞ്ഞ ഡൽഹി ഹൈകോടതി വിധിയെ പ്രകീർത്തിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. രാജ്യത്ത് സമുദായങ്ങൾ തമ്മിൽ വെറുപ്പ് പരത്തുന്നത് ഗൗവരതരമായ കുറ്റമാണ്. ഇതോടൊപ്പം ഹൈകോടതികൾ സുപ്രീം കോടതികൾക്ക് വഴികാട്ടുകയാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
'സുദർശൻ ടി.വിയുടെ വർഗീയ പരിപാടി തടയാൻ ഡൽഹി ഹൈകോടതി തീരുമാനിച്ചിരിക്കുന്നു. രാജ്യത്ത് സമുദായങ്ങൾ തമ്മിൽ വെറുപ്പ് പരത്തുന്നത് ഗൗവരതരമായ കുറ്റമാണ്. ഹൈകോടതികൾ സുപ്രീം കോടതികൾക്ക് വഴികാട്ടുകയാണ്'-അദ്ദേഹം കുറിച്ചു. മുസ്ലിംകൾ പരീക്ഷ ജയിക്കാനും ജിഹാദ് നടത്തുന്നുവെന്ന് ആരോപിച്ചാണ് സുദർശൻ ടി.വി എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവങ്കെ പ്രത്യേക പരിപാടി പ്രഖ്യാപിച്ചത്.
യു.പി.എസ്.സി ജിഹാദ് എന്ന ഹാഷ്ടാഗിലായിരുന്നു പരിപാടിയുടെ പ്രമോഷൻ നടത്തിയത്. ഇതിനായി പങ്കുവച്ച വീഡിയോയിൽ സുദർശൻ വംശീയതയും വർഗീയതയും നിറഞ്ഞ പ്രചരണമാണ് നടത്തിയത്. 'ഉന്നത സർക്കാർ ജോലികളിൽ മുസ്ലിംകളുടെ എണ്ണം കൂടുന്നു. ഇത്ര പെെട്ടന്ന് മുസ്ലിംകൾ എങ്ങിനെ െഎ.എ.എസ്, െഎ.പി.എസ് പോലുള്ള ഉയർന്ന പരീക്ഷകളിൽ ജയിക്കുന്നു.
ഇത്രയും കഠിന പരീക്ഷകളിൽ ഉന്നത മാർക്ക് നേടി ഇത്രയും കൂടുതൽ മുസ്ലിംകൾ ജയിക്കാനുള്ള രഹസ്യം എന്താണ്. ജാമിയയിലെ ജഹാദികൾ നമ്മുടെ ജില്ല അധികാരികളും വിവിധ മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരും ആയാലുള്ള അവസ്ഥ എന്താകും. രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്ലിംകൾ പിടിച്ചെടുക്കുന്നതിനുപിന്നിലെ രഹസ്യം വെളിപ്പെടുന്നു'-യു.പി.എസ്.സി ജിഹാദ് എന്ന ഹാഷ്ടാഗിലായിരുന്നു ഇയാൾ പരിപാടിയുടെ പ്രചരണം നടത്തിയത്.
ഇയാളുടെ ട്വിറ്റർ അകൗണ്ടിൽ കവർ ഫോേട്ടായായി നൽകിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഒപ്പമുള്ള ഫോേട്ടായാണ്. സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനും മതപരമായ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനും സുരേഷ് ചാവങ്കെ കുപ്രസിദ്ധനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.