നോയിഡയിലെ അനധികൃത ഇരട്ട ഗോപുരം ആഗസ്റ്റ് 21ന് തകർക്കും

നോയിഡ (ഉത്തർപ്രദേശ്): നോയിഡയിലെ സൂപ്പർടെക് കമ്പനി ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച ഇരട്ട ഗോപുരം പൊളിച്ചുമാറ്റൽ ആഗസ്റ്റ് 21ന് ഉച്ചക്ക് 2.30ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. നോയിഡ അതോറിറ്റി സി.ഇ.ഒ ഋതു മഹേശ്വരിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അറിയിച്ചത്.

ടവറുകൾ തകർക്കാൻ കരാറെടുത്ത എഡിഫൈസ് എൻജിനീയറിങ് സമർപ്പിച്ച വൈബ്രേഷൻ പ്രവചന റിപ്പോർട്ടിൽ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സി.ബി.ആർ.ഐ) ഉപദേശം തേടാൻ യോഗം തീരുമാനിച്ചു. കെട്ടിടങ്ങൾ പൊളിച്ചാൽ തങ്ങളുടെ വീടുകൾക്ക് കേടുപാട് സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ എമറാൾഡ് കോർട്ടിലെയും എ.ടി.എസ് വില്ലേജിലെയും നിവാസികളടക്കമുള്ളവർ സ്ട്രക്ചറൽ ഓഡിറ്റ് ആവശ്യപ്പെട്ടിരുന്നു. പൊളിക്കുന്നത് മൂലമുള്ള പരമാവധി വൈബ്രേഷൻ സെക്കൻഡിൽ 34 മില്ലിമീറ്ററായിരിക്കുമെന്ന് വൈബ്രേഷൻ പ്രവചന റിപ്പോർട്ടിൽ പറയുന്നതായി അതോറിറ്റി അറിയിച്ചു.

കെട്ടിടങ്ങൾ തമ്മിലുള്ള ദൂരപരിധി ചട്ടങ്ങൾ ലംഘിച്ചതിന് ഇരട്ട ഗോപുരങ്ങൾ മൂന്ന് മാസത്തിനകം പൊളിക്കണമെന്ന് 2021 ആഗസ്റ്റ് 30ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സ്‌ഫോടന പദ്ധതി തയാറാക്കാനും സ്‌ഫോടനം നടത്താനുമായി എഡിഫൈസ് എൻജിനീയറിങ് ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ജെറ്റ് ഡിമോളിഷനുമായി ധാരണയിലെത്തിയിട്ടുണ്ട്.

Tags:    
News Summary - The illegal twin towers in Noida will be demolished on August 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.