ന്യൂഡൽഹി: ലോക്സഭയിലെ വനിതപ്രാതിനിധ്യം 1970കൾവരെ അഞ്ചു ശതമാനമായിരുന്നു. 2009ൽ മാത്രമാണ് അത് ഇരട്ട അക്കത്തിലെത്തിയത്. രാജ്യസഭയിൽ വനിത പ്രാതിനിധ്യം ലോക്സഭയേക്കാൾ കുറവാണ്. 1951 മുതൽ ഇന്നുവരെ ആകെ അംഗസംഖ്യയുടെ 13 ശതമാനത്തിൽ കൂടിയിട്ടില്ല. ഇതുവരെ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത പ്രതിനിധികളുടെ ഏറ്റവും ഉയർന്ന അനുപാതം 2019ലെ അവസാന തെരഞ്ഞെടുപ്പിലായിരുന്നു, മൊത്തം അംഗത്വത്തിന്റെ ഏകദേശം 15 ശതമാനം. അതായത് 543 അംഗസഭയിൽ 82 പേർ. അതേസമയം, രാജ്യസഭയിലേക്കുള്ള വനിത പ്രതിനിധികളുടെ ഏറ്റവും ഉയർന്ന അനുപാതം 2014 ലാണ്. 12.7 ശതമാനം.
1951ലും 1957ലും ലോക്സഭയിൽ അഞ്ചു ശതമാനമായിരുന്ന സ്ത്രീ പ്രാതിനിധ്യം (28 അംഗങ്ങൾ) 1962ലും 1967ലും ഇത് ആറു ശതമാനമായി ഉയർന്നു, 1971ൽ അഞ്ചും 1977ൽ നാലുമായി കുറഞ്ഞു. 1980ൽ അഞ്ചും 1984ൽ എട്ടും 1989ൽ ആറും ശതമാനമായിരുന്നു വനിതകളുടെ പ്രാതിനിധ്യം. 1991ലും 1996ലും ഏഴു ശതമാനമായിരുന്നു. 1998ൽ എട്ടും 1999ൽ ഒമ്പതും ശതമാനമായി. 2004ൽ എട്ടു ശതമാനമായിരുന്നു. 2009ൽ 11ഉം 2014ൽ 12ഉം ശതമാനമായി.
രാജ്യസഭയിൽ സ്ത്രീ പ്രാതിനിധ്യം 1952ൽ 6.9 ശതമാനവും 1954ൽ 7.8 ശതമാനവും ആയിരുന്നു. 1956ൽ ഇത് 8.6ഉം 1958ൽ 9.5ഉം 1960ൽ 10.2 ശതമാനവും ആയി. 1962ൽ 7.2 ശതമാനം ആയിരുന്നു വനിത പ്രാതിനിധ്യം. 1964ൽ 8.9, 1966ൽ 9.8, 1968ൽ 9.6, 1970ൽ 5.8, 1972ൽ 7.4 ശതമാനം എന്നിങ്ങനെയായിരുന്നു വനിത പ്രാതിനിധ്യം. 1974ൽ 7.5ഉം, 1974ൽ 10.1, 1976ൽ 10.1ഉം , 1978ൽ 10.2 ഉം ആയിരുന്നു വനിതകളുടെ ശതമാനം. 1980ൽ 12, 1982ൽ 10.1, 1984ൽ 10.3, 1986ൽ 11.5, 1988ൽ 10.6, 1990ൽ 10.3 , 1992ൽ 7.2 ശതമാനം വനിത പ്രതിനിധികളാണ് രാജ്യസഭയിൽ ഉണ്ടായിരുന്നത്.
1994ൽ 8.3, 1996ൽ 7.8, 1998ൽ 7.7, 2000ൽ ഒമ്പത്, 2002ൽ 10.2, 2004ൽ 11.4, 2004ൽ 10.2, 2006ൽ 10.2, 2008ൽ 9.8 ശതമാനം,
2010ൽ 11, 2012ൽ 10.6, 2014ൽ 12.7, 2016ൽ 11, 2018ൽ 11.4, 2020ൽ 10.2 ശതമാനം എന്നിങ്ങനെയായിരുന്നു വനിത പ്രാതിനിധ്യം.
അതേസമയം, സംസ്ഥാന നിയമസഭകളിൽ വനിതകളുടെ ശരാശരി പ്രാതിനിധ്യം ഇതിലും കുറവാണ്. മിക്ക സംസ്ഥാനങ്ങളിലും 10 ശതമാനത്തിൽ താഴെയാണ്. വനിത സ്ഥാനാർഥികളുടെയും എം.പിമാരുടെയും എണ്ണത്തിലും സംസ്ഥാനങ്ങളിലും പാർട്ടികളിലും വലിയ വ്യത്യാസമുണ്ട്. 2022 ഡിസംബറിലെ തിങ്ക്-ടാങ്ക് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ വിശകലന പ്രകാരം, ഇപ്പോഴത്തെ പതിനേഴാം ലോക്സഭയിൽ ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലുമാണ് ഏറ്റവും കൂടുതൽ വനിത എംപിമാർ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.