രാജ്യത്ത്​ 51 പേർക്ക്​ ഡെൽറ്റ പ്ലസ്​ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത്​ ഇതുവരെ 51 പേർക്ക് കോവിഡ്​​ ഡെൽറ്റ പ്ലസ്​ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രാലയം. നീതി ആയോഗ്​ അംഗം വി.കെ പോളാണ്​ ഇക്കാര്യം അറിയിച്ചത്​. മൊഡേണ വാക്​സിന്​ രാജ്യത്ത്​ അംഗീകാരം നൽകി. ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന ആദ്യ വിദേശവാക്​സിനാണ്​ മൊഡേണയെന്നും വി.കെ പോൾ അറിയിച്ചു.

ഗർഭിണികളായ സ്​ത്രീകൾക്ക്​ വാക്​സിൻ നൽകുന്നതുമായി ബന്ധപ്പെട്ട്​ മാർഗനിർദേശം ഉടൻ പുറത്തിറക്കും. വാക്​സിൻ ഗർഭിണികൾക്ക്​ സുരക്ഷിതമാണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ഇതുസംബന്ധിച്ച്​ കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആദ്യ വിദേശ വാക്​സിനായ മൊഡേണ മരുന്ന്​ നിർമ്മാണ കമ്പനിയായ സിപ്ലയായിരിക്കും ഇറക്കുമതി ചെയ്യുക. 100 പേർക്ക്​ ആദ്യഘട്ടത്തിൽ വാക്​സിൻ നൽകി നിരീക്ഷിച്ച ശേഷമാവും പൊതുജനങ്ങൾക്ക്​ വിതരണം ചെയ്യുക.

Tags:    
News Summary - The Ministry of Health says Delta Plus has been confirmed for 51 people in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.