ന്യൂഡൽഹി: അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അടക്കമുള്ള മുല്ലപ്പെരിയാർ കേസിലെ ഹരജികൾ സുപ്രീംകോടതി അടുത്ത മാസം 18ലേക്ക് മാറ്റി. സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി ഈ മാസം 27ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് 28ന് യോഗം ചേരും.
ഈ സാഹചര്യത്തിൽ കേസ് അത് കഴിഞ്ഞൊരു തീയതിയിലേക്ക് മാറ്റണമെന്ന് ഹരജിക്കാരായ പെരിയാർ പ്രൊട്ടക്ഷൻ മൂവ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. കേരളത്തിന്റെയും തമിഴ്നാടിന്റേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരുവർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കണമെന്നും പരിശോധന പൂർണമായും വിഡിയോയിൽ ചിത്രീകരിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.