ബി.​ജെ.​പി​യി​ത​ര ക​ക്ഷി​ക​ൾ ക​രു​ത്തു​കാ​ട്ടും; ദേശീയ ചിത്രം മാറ്റുമോ?

ന്യൂ​ഡ​ൽ​ഹി: ജ​ന​സം​ഖ്യ​യു​ടെ അ​ഞ്ചി​ലൊ​ന്ന്​ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​ഞ്ചി​ട​ങ്ങ​ളി​ൽ നി​ന്ന്​ ഞാ​യ​റാ​ഴ്​​ച പു​റ​ത്തു​വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ട​പ്പു ഫ​ലം ദേ​ശീ​യ രാ​ഷ്​​ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്​ സൃ​ഷ്​​ടി​ക്കും.

ബി.​ജെ.​പി​യെ നേ​രി​ടാ​ൻ ബി.​ജെ.​പി​യി​ത​ര പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള കെ​ൽ​പ്​ വി​ളി​ച്ചു പ​റ​യു​ന്ന​താ​വും​ വോ​​ട്ടെ​ണ്ണ​ൽ ഫ​ലം. ഏ​തു മ​ഹാ​കെ​ടു​തി​ക്കു മു​ന്നി​ലും ജ​ന​പി​ന്തു​ണ ഉ​റ​പ്പി​ച്ചു​നി​ർ​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​ള​ള ക​ഴി​വ്​ മാ​റ്റു​ര​ക്ക​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ കോ​ട്ട​ക​ളി​ൽ അ​വ​ർ ക​രു​ത്തും ആ​ധി​പ​ത്യ​വും നി​ല​നി​ർ​ത്തി​യാ​ൽ മോ​ദി​യും ബി.​ജെ.​പി​യും ഭാ​വി​യി​ൽ നേ​രി​ടേ​ണ്ട വെ​ല്ലു​വി​ളി​യെ​ക്കു​റി​ച്ച താ​ക്കീ​താ​വും ഫ​ലം. പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ മു​ന്നേ​റ്റം ദേ​ശീ​യ​ത​ല​ത്തി​ൽ ബി.​ജെ.​പി​ക്കെ​തി​രാ​യ പു​തി​യ ധ്രു​വീ​ക​ര​ണ​ങ്ങ​ളി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

എ​ല്ലാ പാ​ർ​ട്ടി​ക​ൾ​ക്കും ഈ ​​തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ല​നി​ൽ​പി​െൻറ പോ​രാ​ട്ടം കൂ​ടി​യാ​ണ്. മ​മ​ത ബാ​ന​ർ​ജി​യെ ത​റ​പ​റ്റി​ച്ച്​ പ​ശ്ചി​മ ബം​ഗാ​ൾ കൈ​വെ​ള്ള​യി​ൽ ഒ​തു​ക്കാ​നു​ള്ള ഭ്രാ​ന്ത​മാ​യ വി​കാ​ര​ത്തോ​ടെ​യാ​ണ്​ ബി.​ജെ.​പി തു​ട​ക്കം മു​ത​ൽ ആ ​സം​സ്​​ഥാ​ന​ത്ത്​ അ​ട​വു​ക​ളും ​ത​ന്ത്ര​ങ്ങ​ളും പ​യ​റ്റി​യ​ത്. എ​ന്നാ​ൽ, മ​മ​ത​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​ൻ ത​ക്ക പി​ന്തു​ണ ബി.​ജെ.​പി​ക്ക്​ കി​ട്ടി​യി​ട്ടി​ല്ലെ​ന്ന​താ​ണ്​ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. 10 വ​ർ​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്ന മ​മ​ത മൂ​ന്നാ​മൂ​ഴ​ത്തി​ലേ​ക്ക്​ ന​ട​ന്നാ​ൽ ബി.​ജെ.​പി​ക്ക്​ ഉ​ണ്ടാ​വു​ന്ന മാ​ന​ഹാ​നി ഒ​ട്ടും ചെ​റു​ത​ല്ല.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​പ്പോ​ലെ ത​ന്നെ ത​മി​ഴ്​​നാ​ട്ടി​ൽ ഡി.​എം.​കെ ക​രു​ത്തു നേ​ടു​ന്ന​തും പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ ചേ​രി​യെ ശ​ക്​​തി​പ്പെ​ടു​ത്തും. കേ​ര​ള​ത്തി​ലാ​ക​​ട്ടെ, സി.​പി.​എം ജ​യി​ച്ചാ​ലും കോ​ൺ​ഗ്ര​സ്​ ജ​യി​ച്ചാ​ലും പ​രി​ക്ക്​ ബി.​ജെ.​പി​ക്ക്​ ത​ന്നെ. അ​ത​ല്ലാ​തെ മ​റ്റൊ​ന്നും സം​ഭ​വി​ക്കാ​നു​മി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സ്​ മു​ത​ൽ വി​വി​ധ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ നി​ല​നി​ൽ​പി​ൽ നി​ർ​ണാ​യ​ക​വു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം. പ​ശ്ചി​മ ബം​ഗാ​ളി​ലെ​ന്ന പോ​ലെ അ​സ​മി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം ബി.​ജെ.​പി​ക്ക്​ പ്ര​ധാ​ന​മാ​ണ്. കോ​ൺ​ഗ്ര​സും എ.​ഐ.​യു.​ഡി.​എ​ഫു​മാ​യു​ള്ള സ​ഖ്യം മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ണ്. അ​തി​ർ​ത്തി സം​സ്​​ഥാ​ന​ത്തെ വി​ഭാ​ഗീ​യ അ​ജ​ണ്ട​ക​ൾ ബി.​ജെ.​പി​യെ​ എ​ത്ര​ത്തോ​ളം പി​ന്തു​ണ​ച്ചു​വെ​ന്ന ചി​ത്രം കൂ​ടി​യാ​വും​ ഞാ​യ​റാ​ഴ്​​ച പു​റ​ത്തു​വ​രു​ന്ന​ത്. പു​തു​ച്ചേ​രി​യി​ലേ​ത്​ താ​ര​ത​മ്യേ​ന കൊ​ച്ചു വി​ജ​യ​മാ​ണെ​ങ്കി​ൽ​പോ​ലും, അ​വി​ടം പി​ടി​ച്ച​ട​ക്കാ​നും ബി.​ജെ.​പി തീ​വ്ര​ശ്ര​മം ന​ട​ത്തു​ന്ന​താ​യി​രു​ന്നു കാ​ഴ്​​ച.

Tags:    
News Summary - The political parties except bjp will show strength; Will the national picture change?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.