മോദി പുറത്തിറക്കിയ രക്​തസാക്ഷി പട്ടികയിൽ വാരിയൻ കുന്നത്തും ആലി മുസ്​ലിയാരും

ടുത്ത കാലത്ത്​ കേരളം കണ്ട വിവാദങ്ങളിൽ ഒന്നായിരുന്നു വാരിയം കുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെ ജീവിതം സംബന്ധിച്ചത്​. ചിലരദ്ദേഹത്തെ സ്വാതന്ത്ര സമര നായകനും രക്​തസാക്ഷിയുമായി വാഴ്​ത്തിയപ്പോൾ മറ്റുചിലർ സാമുദായികവാദിയും കൊലയാളിയുമായി മുദ്രകുത്തി.

സംഘപരിവാർ അനുയായികളായിരുന്നു വാരിയം കുന്നനെ വ്യക്​തിഹത്യ നടത്തുന്നതിൽ മുന്നിൽ നിന്നത്​. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്​ത 'രക്​തസാക്ഷികളുടെ ഡിക്ഷ്​നറി'യിൽ വാരിയം കുന്ന​െൻറയും ആലി മുസ്​ലിയാരുടേയും പേരുകൾ ഉൾപ്പെട്ടിരിക്കുകയാണ്​. 2019 മാർച്ചിൽ കേന്ദ്ര സാംസ്​കാരിക വകുപ്പിന്​ കീഴിലെ ഇന്ത്യൻ കൗൺസിൽ ഒാഫ്​ ഹിസ്​റ്റോറിക്കൽ റിസർച്ച്​ പുറത്തിറക്കിയ ഒൗദ്യോഗിക ഗ്രന്ഥമാണിത്​.

1857 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നാണ്​ പുസ്​തകത്തിലെ രക്​തസാക്ഷികളെ തെരഞ്ഞെടുത്തിരിക്കുന്നത്​. ഇരുവരെ സംബന്ധിച്ച്​ വിശദമായ കുറിപ്പും പുസ്​തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 'ജനനം ഏറനാട്ടിലെ നെല്ലിക്കോട്ടിൽ. പിതാവ് മൊയ്തീൻ ഹാജി. മാതാവ് ആമിനക്കുട്ടി. പ്രധാന ബ്രിട്ടീഷ് വിരുദ്ധ നായക പോരാളിയായിരുന്ന ആലിമുസ്ലിയാരുടെ ബന്ധുവും സഹചാരിയുമായിരുന്നു കുഞ്ഞഹമ്മദ് ഹാജി.


ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ അദ്ദേഹത്തെയും അദ്ദേഹത്തി​െൻറ പിതാവിനെയും മക്കയിലേക്കു നാടുകടത്തി. ചുരുങ്ങിയ കാലത്തിനുള്ളിൽ അവർ മടങ്ങി എത്തി. പക്ഷേ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾ അവസാനിപ്പിച്ചില്ല. തുടർന്ന് ഖിലാഫത്ത് നേതാവായി കുഞ്ഞഹമ്മദ് ഹാജി മാറി. ബ്രിട്ടീഷ് സൈന്യത്തിനെതിരെ അദ്ദേഹം പലതവണ പോരാട്ട സമരങ്ങൾക്ക് നേതൃത്വം നൽകി. ബ്രിട്ടീഷ് ഭരണ സംവിധാനങ്ങളെ കുറച്ചുകാലത്തേക്ക് മരവിപ്പിച്ചുകൊണ്ട് ഏറനാടൻ പ്രദേശങ്ങളിലെ ഭരണാധികാരിയായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെ സ്വയം പ്രഖ്യാപിച്ചു.


1922 ജനുവരി മാസത്തിൽ കല്ലാമൂലയിൽ കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാർ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് അദ്ദഹത്തെ വെടിവെച്ചു വീഴ്ത്തി'.പുസ്​തകത്തി​െൻറ അഞ്ചാം വാല്യം 248 ാം പേജിൽ വാരിയം കുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെ സംബന്ധിച്ച്​ പറയുന്നു. ആലി മുസ്​ലിയാരെ സംബന്ധിച്ചും സമാനമായ കുറിപ്പ്​ പുസ്​തകത്തിലുണ്ട്​. ആകെ അഞ്ച്​ വാല്യങ്ങളിലായി 14000 പേരുടെ പട്ടികയാണ്​ നൽകിയിരിക്കുന്നത്​. ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്നും സർക്കാർ അവകാശപ്പെടുന്നു​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.